വൈറലായി ലക്ഷം ചതുരശ്ര അടിയിൽ വയലിലെ കൂറ്റൻ ലോഗോ; പങ്കുവെച്ച് വിംബിൾഡൺ -VIDEO

മുംബൈ: മഹാരാഷ്ട്രയിലെ വയലിൽ കലാകാരന്മാർ ചേർന്ന് തയാറാക്കിയ വിംബിൾഡൺ പടുകൂറ്റൻ ലോഗോ ഇന്‍റർനെറ്റിൽ വൈറലായി. ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലോഗോ തയാറാക്കുന്ന വിഡിയോ വിംബിൾഡൺ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.


രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ടാണ് ഒരു കൂട്ടം കലാകാരന്മാർ ഏറ്റവും വലിയ വിംബിൾഡൺ ലോഗോ തയാറാക്കിയത്.


Full View

വിംബിൾഡൺ ടെന്നിസ് ടൂർണമെന്‍റ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സെ​ർ​ബി​യ​യു​ടെ സൂ​പ്പ​ർ താ​രം നൊ​വാ​ക് ദ്യോ​കോ​വി​ച്ചും സ്പാനിഷ് കൗമാരക്കാരൻ കാർലോസ് അൽകാരസുമാണ് പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ൽ ഏറ്റുമുട്ടുക. വ​നി​ത സിം​ഗ്ൾ​സ് ഫൈ​ന​ലി​ൽ ​​ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ മാ​ർ​കേ​റ്റ വോ​ണ്ട്രു​സോ​വ​യും തു​നീ​ഷ്യ​യു​ടെ ഒ​ൻ​സ് ജാ​ബി​യ​റും ഏ​റ്റു​മു​ട്ടും.

ഇ​റ്റ​ലി​യു​ടെ ജാ​നി​ക് സി​ന്ന​റെ 6-3, 6-4, 7-6 എ​ന്ന സ്കോ​റി​ന് മ​റി​ക​ട​ന്നാണ് 36കാ​ര​നാ​യ ദ്യോ​​കോ 35ാം ​ഗ്രാ​ൻ​ഡ്സ്ലാം ക​ലാ​ശ​ക്ക​ളി​ക്ക് അ​ർ​ഹ​ത നേ​ടിയത്​. ഇ​താ​ദ്യമാ​യാ​ണ് ഒ​രു പു​രു​ഷ താ​രം 35 ഫൈ​ന​ലു​ക​ൾ ക​ളി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഫ്ര​ഞ്ച്, ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ നേടിയിട്ടുണ്ട്.

20കാരനായ അൽകാരസ് മൂന്നാം സീഡായ റഷ്യൻ താരം ഡാ​നി​ൽ മെ​ദ്‍വ​ദേ​വിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ഫൈനലിൽ കടന്നത്. സ്കോർ 6-3 6-3 6-3. 

Tags:    
News Summary - Maharashtra artists create ‘biggest' Wimbledon logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.