പരിക്കേറ്റ് തെരുവില്‍ കണ്ടെത്തുന്ന മൃഗങ്ങള്‍ക്ക് സംരക്ഷണവും വൈദ്യസഹായവും നല്‍കുന്നത് സാധാരണമാണ്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്കെതിരെ ജനരോഷം ഉയരാറുമുണ്ട്. എന്നാല്‍, ശല്യവും വെറുപ്പുമെല്ലാം കാരണം പാറ്റകളെയും മറ്റു പ്രാണികളെയും കൊല്ലുന്നവരാണ് ഏറെയും. എന്നാല്‍, vir
തായ്ലന്‍ഡിലാണ് സംഭവം. ക്രാതൂ ബേനിലെ വെറ്ററിനറി ഡോക്ടറായ താനു ലിമ്പപറ്റനവാനിച്ചാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സംഭവം വിവരിച്ചത്. മൃഗാശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് യുവാവ് പാറ്റയുമായി എത്തിയത്.
റോഡരികിലുണ്ടായിരുന്ന പാറ്റയെ ആരോ ചവിട്ടുന്നത് യുവാവ് കാണുകയും, പരിക്കേറ്റ പാറ്റയെ അവിടെ ഉപേക്ഷിക്കാതെ സായ് റാക് മൃഗാശുപത്രിയില്‍ എത്തിക്കുകയുമായിരുന്നെന്ന് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവര്‍ത്തനം ചെയ്ത് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതായാലും സംഭവം വൈറലായിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം രണ്ട് ചിത്രങ്ങളും ഡോക്ടര്‍ ചേര്‍ത്തിട്ടുണ്ട്. സംഭവം തമാശയായി കാണരുതെന്നും ഒരോ ജീവനും അമൂല്യമാണെന്നും യുവാവിനെ പോലെ കൂടുതല്‍ പേര്‍ ലോകത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണെന്നും ഡോക്ടര്‍ എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.