ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുന്ന സി.ഐ.എസ്.എഫ് ജവാന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹി മെട്രോയിലെ ഡബ്രിമോർ സ്റ്റേഷനിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ജനക്പുരി ഏരിയയിൽ താമസിക്കുന്ന സത്യനരൻ എന്നയാളാണ് സ്റ്റേഷനിൽ ബോധരഹിതനായി വീണത്. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജവാൻ സി.പി.ആർ (Cardiopulmonary Resuscitation) നൽകി സത്യനരന്‍റെ ഹൃദയമിടിപ്പ് വീണ്ടെടുക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ജീവിതത്തിലേക്ക് തിരിച്ചുവന്ന സത്യനരൻ പിന്നീട് തന്നെ രക്ഷിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനടക്കമുള്ളവർക്ക് നന്ദി അറിയിച്ചു. സി.ഐ.എസ്.എഫ് ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൂന്നര ലക്ഷത്തോളം പേർ കണ്ട വിഡിയോക്ക് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് നിരവധി കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്.
#CISF personnel saved a precious life by giving CPR to a passenger namely Mr Satyanaran, R/O Janakpuri @ Dabri More Metro Station, DMRC, Delhi. Mr Satyanaran thanked CISF profusely for saving his life. pic.twitter.com/iqlMyeSIhd
— CISF (@CISFHQrs) January 18, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.