ഭൂമിയിൽ മനുഷ്യനെ ഏറ്റവും പേടിപ്പിക്കുന്ന ജീവികളിലൊന്നാണ് പാമ്പ്. പലപ്പോഴും പാമ്പുകൾ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിലെത്തണമെന്നില്ല. ഇത്തരത്തിൽ ഹെൽമറ്റിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
ദേവ് ശ്രേഷ്ത എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. ഹെൽമറ്റിനുള്ളിൽ പാമ്പ് ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. ഹെൽമറ്റിന്റെ നിറത്തിന് സമാനമാണ് പാമ്പിന്റേയും നിറം. അതുകൊണ്ട് പാമ്പിനെ പെട്ടെന്ന് തിരിച്ചറിയുകയെന്നത് പ്രയാസകരമാണെന്നും വിഡിയോയിൽ നിന്ന് വ്യക്തമാകും.
വിഡിയോയിൽ ഒരു ഗ്രൗണ്ടിലാണ് ഹെൽമറ്റ് വെച്ചിരിക്കുന്നത്. ഇതിനുള്ളിൽ പാമ്പനിനേയും കാണാം. നവംബർ ഒന്നിനാണ് വിഡിയോ പങ്കുവെച്ചത്. ഇതുവരെ 42 ലക്ഷം പേരാണ് വിഡിയോ കണ്ടത്. 43,000 ലൈക്കുകളും ലഭിച്ചു.
നേരത്തെ സമാനമായൊരു സംഭവം കേരളത്തിലും റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് തൃശൂർ സ്വദേശിയായ സോജന്റെ ഹെൽമറ്റിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. സോജൻ പാർക്ക് ചെയ്ത സ്കൂട്ടറിനടുത്ത് ഹെൽമറ്റ് വെച്ച് പോവുകയായിരുന്നു. തിരികെ വന്ന് സ്കൂട്ടറെടുക്കാൻ നോക്കുമ്പോൾ ഹെൽമറ്റിൽ പാമ്പ് കാണുകയായിരുന്നു. സോജൻ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.