കുഞ്ഞുങ്ങൾ വേദനിക്കുന്നത് കണ്ടുനിൽക്കാനാവാത്തവരാണ് അധിക മാതാപിതാക്കളും. അവരുടെ വേദനയും സങ്കടവുമകറ്റാൻ ഏതറ്റംവരെയും പോകാൻ ചിലർ തയ്യാറാകും. മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയയായ കൊച്ചുമകളുടെ തലയിൽ മുറിപ്പാടായി നിൽക്കുന്ന തുന്നൽ കണ്ടുനിൽക്കാനാവാതെ ഒരച്ഛൻ ചെയ്ത കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തുന്നലിന്‍റെ അതേ മാതൃകയിൽ മുടിവെട്ടിയാണ് ഈ അച്ഛൻ തന്‍റെ പൊന്നോമന മകളോട് െഎക്യദാർഡ്യമറിയിച്ചത്്.
ഏതാനും വർഷം പഴക്കമുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചത്. അതിവേഗം ഇത് വൈറലാവുകയും പ്രമുഖർ ഉൾപ്പെടെ പങ്കുവെക്കുകയും ചെയ്‌തു.
ശസ്ത്രക്രിയക്ക് വേണ്ടി കുഞ്ഞിന്‍റെ തലയിലെ ഒരുഭാഗത്തെ മുടി പൂർണമായും ഷേവ് ചെയ്തിട്ടുണ്ട്. ഇതേ മാതൃകയിൽ തന്നെയാണ് പിതാവിന്‍റെ തലമുടിയും ഷേവ് ചെയ്തിരിക്കുന്നത്. മകളുടെ നെറ്റിയിൽ സ്േനഹത്തോടെ തല ചേർത്തിരിക്കുന്ന ചിത്രമാണ് വൈറലായത്. "ചെറിയ കുഞ്ഞിന് മസ്തിഷ്ക ശസ്‌ത്രക്രിയ നടത്തി, അവളുടെ അച്ഛൻ തന്‍റെ മുടിയിലും അതുതന്നെ ചെയ്‌തു! ഇത് കരയിപ്പിക്കുന്നു" എന്നായിരുന്നു ഒരാളുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.