കടപ്പാട്​: ട്വിറ്റർ

ഭാര്യയുടെ പ്രസവ സമയത്ത്​ ഭർത്താവ്​ 'വർക്​ ഫ്രം ഹോസ്​പിറ്റൽ'; തനിക്ക്​ ഒരു ലീവ്​ എടുത്തുകൂടേയെന്ന്​ നെറ്റിസൺസ്​

ന്യൂഡൽഹി: കോവിഡ്​ മഹാമാരി ​ലോകത്തെ വലിയൊരു ഭൂരിപക്ഷം ജനങ്ങളെയും വീട്ടിൽ നിന്ന്​ ജോലിയെടുക്കുന്ന സാഹചര്യത്തിലാക്കിയിരുന്നു. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയുടെയും മറ്റ്​ ചെലവുകളും ലാഭിക്കാമെന്നതും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്നായതോടെ ചിലർക്ക്​ ഈ പരിപാടി നന്നേ ഇഷ്​ടപ്പെട്ടു. എന്നാൽ ചിലരുടെ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനത്തെ വലിയ രീതിയിൽ 'വർക്​ ഫ്രം ഹോം ' സ​മ്പ്രദായം ബാധിച്ചുവെന്ന്​ വേണം കരുതാൻ.

ഭാര്യ തങ്ങ​ളുടെ ആദ്യ കൺമണിക്ക്​ ജന്മം നൽകാനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ 'വർക്​ ഫ്രം ഹോസ്​പിറ്റൽ'ആയ ത​െൻറ അനുഭവം ഒരു യുവാവ്​ സാമൂഹിക മാധ്യമമായ ലിങ്ക്​ഡ്​ഇന്നിൽ പങ്കുവെച്ചു. ഏപ്രിലിലായിരുന്നു ഭാര്യ കുഞ്ഞിന്​ ജന്മം നൽകിയതെന്നും അപ്പോൾ താൻ ആശുപത്രിയിൽ വെച്ച്​ ജോലി ചെയുതുവെന്നുമാണ്​ യുവാവ്​ കുറിച്ചത്​.

ഓഫീസിൽ വെച്ചായിരുന്നു​ ജോലി തുടരുന്നതെങ്കിൽ കാര്യം​ കുറച്ച്​ ബുദ്ധിമുട്ടാകുമായിരുന്നുവെന്നാണ്​ അദ്ദേഹം പറയുന്നത്​. ആ സാഹചര്യത്തിൽ താൻ ലീവ്​ എടുക്കേണ്ടി വരികയും അത്​ ജോലിയുടെ ഒഴുക്കിനെ ബാധിക്കുമെന്നുമാണ്​ അദ്ദേഹം പറയുന്നത്​.

സാം ഹോഡ്​ജ്​ എന്നയാൾ യുവാവി​െൻറ കുറിപ്പി​െൻറ സ്​ക്രീൻ ഷോട്ട്​ എടുത്ത്​ ട്വിറ്ററിൽ പങ്ക്​ വെച്ചതോടെ സംഗതി വൈറലായി. ഇതോടെ താങ്കൾ ഒരു ദിവസം എങ്കിലും ലീവ്​ എടുക്കാൻ പടില്ലെന്നായി നെറ്റിസൺസി​െൻറ ചോദ്യം. പോസ്​റ്റിന്​ ലഭിച്ച ലൈക്കുകൾ ഇന്നുള്ള മോശം ജോലി സാഹചര്യങ്ങൾക്കുള്ള പിന്തുണയാണെന്നാണ്​ ചിലർ പറയുന്നത്​. നിരവധിയാളുകളാണ്​ ഈ ഒരു വാദത്തെ പിന്തുണച്ചത്​. ജീവിത​ത്തിലെ അത്രയും പ്രധാന​പ്പെട്ട ദിവസം ജോലിക്ക്​ പ്രാധാന്യം കൊടുക്കുന്ന പ്രവണത അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നാണ്​ ഒരാൾ പറയുന്നത്​.

എന്നാൽ യുവാവിനെ പിന്തുണച്ചും ചിലർ അഭിപ്രായം രേഖപ്പെടുത്തി. ഇയാൾ ഒരു ബഹുരാഷ്​ട്ര കമ്പനിയിലെ ജീവനക്കാരനല്ലെന്നും ഒരു യുവസംരംഭകനാണെന്നതാണ്​ പ്രധാനം. ത​െൻറ സ്​റ്റാർട്ടപ്പ്​ ഒരു ട്രാക്കിൽ ആകുന്നത്​ വരെ പ്രാഥമിക ഘട്ടത്തിൽ ത്യാഗത്തോടെയും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കേണ്ടി വരുമെന്നാണ്​ അദ്ദേഹം പറയുന്നത്​. വർക്ക്​ ഫ്രം ഹോം സംവിധാനമില്ലായിരുന്നുവെങ്കിൽ ത​െൻറ കുഞ്ഞിനോടൊപ്പമുള്ള സുന്ദര നിമിഷങ്ങൾ അയാൾക്ക്​ നഷ്​ടപ്പെട്ടുപോയേനെ എന്നാണ്​ ഒരാൾ കുറിച്ചത്​.




Tags:    
News Summary - Man Works From Hospital While Wife Gives Birth netizens Asks 'Why Not Take Day Off?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.