മുംബൈ: മഹാരാഷ്ട്രയിൽ മിക്കയിടങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും മഴക്കെടുതികളും രൂക്ഷം. അതിനിടെ, മഴയിൽ കഴിഞ്ഞ ദിവസം രത്നഗിരിയിലെ റോഡിൽ ഇറങ്ങിയ 'ആളെ' കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. എട്ട് അടിയോളം നീളമുള്ള ഭീമനൊരു മുതലയാണ് റോട്ടിലിറങ്ങിയത്. മുതല റോഡിലൂടെ പോകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
രത്‌നഗിരിയിലെ ചിപ്ലൂണിലെ റോഡിലാണ് എട്ട് അടിയോളം നീളമുള്ള മുതലയെ കണ്ടത്. വിഡിയോയിൽ മുതല വാഹനങ്ങൾക്കിടയിലൂടെ പോകുന്നത് കാണാം. ഒരു ഓട്ടോ ഡ്രൈവറാണ് വിഡിയോ ചിത്രീകരിച്ചത്. ചിപ്ലൂണിലൂടെ ഒഴുകുന്ന ശിവ നദി മുതലകളുടെ ആവാസ കേന്ദ്രമാണെന്നും മഴ ശക്തമായപ്പോൾ റോഡിലേക്ക് കയറിയതാണെന്നും നാട്ടുകാർ പറഞ്ഞു.
ഉഷ്‌ണതരംഗത്തിന് പിന്നാലെയെത്തിയ മൺസൂൺ മഴയിൽ ഉത്തരേന്ത്യയും വിറങ്ങലിക്കുകയാണ്. ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്,ഗുജറാത്ത്, പശ്ചിമബംഗാൾ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മഴയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.