രണ്ട് സ്റ്റണ്ട് പൈലറ്റുമാർ കഴിഞ്ഞ ദിവസം ആകാശത്ത് വെച്ച് നടത്തിയ പ്ലെയിൻ സ്വാപ്പിന്‍റെ വീഡിയോ ആണ് ട്വിറ്ററിൽ വൈറലാകുന്നത്. ഇവരുടെ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നടന്നില്ലെങ്കിലും ഏറെ പേരാണ് ഇതിന്‍റെ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്. ആകാശത്ത് വെച്ച് പൈലറ്റുമാർ പരസ്പരം ചെറുവിമാനങ്ങളിലേക്ക് മാറി ചാടാൻ ശ്രമിക്കുകയായിരുന്നു.
യുഎസിലെ അരിസോണയിലാണ് സംഭവം. വിമാനം മാറിച്ചാടിയത് പാളിയതോടെ ഇവ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. റെഡ് ബുൾ എയർഫോഴ്സ് ഏവിയേഷൻ ക്രൂവിന്റെ ഭാഗമായ സ്കൈ ഡൈവർമാരായ ലൂക്ക് ഐക്കിൻസും ആൻഡി ഫാറിങ്ടണുമാണ് സാഹസിക ശ്രമം നടത്തിയത്. ഇവർ സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നുമാണ് റിപ്പോർട്ട്.
wആകാശത്ത് പൈലറ്റുമാർ അതത് വിമാനത്തിൽ നിന്ന് പുറത്തുകടന്ന് പരസ്പരം വിമാനങ്ങളിലേക്ക് സ്കൈ ഡൈവ് ചെയ്ത് ഒരു മിനിറ്റിനുള്ളിൽ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതി. എന്നാൽ, ഫാറിങ്ടൺ കുതിച്ചുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് താഴേക്ക് വീഴാൻ തുടങ്ങുകയായിരുന്നു. ഐക്കിൻസ് തന്റെ വിമാനത്തിൽ സ്റ്റണ്ട് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ അന്വേഷണം നേരിടുകയാണ് റെഡ് ബുൾ എന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.