തൊപ്പി കച്ചവടക്കാരേൻറയും കുരങ്ങച്ചേൻറയും കഥകൾ നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. മരച്ചുവട്ടിൽ കിടന്നുറങ്ങിയ കച്ചവടക്കാരെൻറ തൊപ്പികളെല്ലാം കുരങ്ങൻമാർ അടിച്ചുമാറ്റിയതായാണ് കഥ. തൊപ്പി തിരിച്ചുകിട്ടാൻ പല വിദ്യകളും പയറ്റിയെങ്കിലും കുരങ്ങന്മാർ വഴങ്ങിയില്ല. ഒടുവിൽ കച്ചവടക്കാരൻ തെൻറ തലയിലുണ്ടായിരുന്ന തൊപ്പി എടുത്ത് എറിഞ്ഞെന്നും ഇതോടെ കുരങ്ങളുകളും അതുതന്നെ ആവർത്തിച്ചെന്നുമാണ് കഥാകാരൻ പറയുന്നത്.
പുതിയ കാലത്തെ കുരങ്ങന്മാർ കുറച്ചുകൂടി ബുദ്ധിയുള്ളവരാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ സൂചിപ്പിക്കുന്നത്. ഒരാളുടെ കണ്ണട കട്ടുകൊണ്ടുപോയ കുരങ്ങനാണ് ഇവിടെത്ത താരം. പലവഴികളും നോക്കിയെങ്കിലും കുരങ്ങൾ കണ്ണട തിരികെ കൊടുത്തില്ല. അവസാനം ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി നൽകിയപ്പോഴാണ് കുരങ്ങെൻറ മനസ് അലിഞ്ഞതും കണ്ണട തിരികെ നൽകിയതും. ഐപിഎസ് ഉദ്യോഗസ്ഥൻ രൂപിൻ ശർമയാണ് വീഡിയോ ട്വിറ്ററിൽ അല്ലോഡ് ചെയ്തത്. വീഡിയോ നിരവധിപേർ റീ ട്വീറ്റ് ചെയ്തു.
Smart 🐒🐒🐒
— Rupin Sharma IPS (@rupin1992) October 28, 2021
Ek haath do,
Ek haath lo 😂😂😂😂🤣 pic.twitter.com/JHNnYUkDEw
'വളരെ മിടുക്കനായ കുരങ്ങൻ. ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവനറിയാം','അതിശയകരമാണ്. കുരങ്ങുകൾ ബുദ്ധിയുള്ള മൃഗങ്ങളാണ്'-എന്നിങ്ങനെയാണ് വീഡിയോക്ക് പ്രതികരണങ്ങൾ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.