പോക്കറ്റടിക്കാരൻ സ്പൈഡർമാൻ; വൈറലായി ഒരു പോക്കറ്റടി

പോക്കറ്റടിക്കുന്ന വിഡിയോകൾ സമൂഹിക മാധ്യമങ്ങളിൽ ധാരാളം കാണാറുണ്ട്. എന്നാൽ സ്പൈഡർമാനെപോലെ പാലത്തിനുമുകളിൽ പറ്റിപ്പിടിച്ചിരുന്ന് പോക്കറ്റടിക്കുന്ന വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ബിഹാറിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് കരുതപ്പെടുന്നു.

രണ്ടുപേർ തീവണ്ടിയുടെ വാതിൽപടിയിലിരുന്ന് കാഴ്ചകൾ ആസ്വദിക്കുന്നതും പെട്ടന്ന് പാലത്തിൽ പറ്റിപിടിച്ചിരിക്കുന്ന ഒരാൾ പെഴ്സ് തട്ടിപ്പറിക്കുന്നതുമാണ് വിഡിയോയിൽ. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ അന്ധാളിച്ചുനിക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം.

വിഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോക്കറ്റടിക്കാരന് സ്പൈഡർമാനെന്ന വിശേഷമാണ് നെറ്റിസൺസ് നൽകിയത്. ബ്രിഡ്ജിൽ പറ്റിപ്പിടിച്ചിരുന്ന് പേഴ്സ് പടിച്ചെടുക്കാനുള്ള കഴിവാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.

അതേസമയം ട്രെയിനിലെ സുരക്ഷിതത്വമില്ലായിമയും ചിലർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ട്രെയിനിൽ കയറാൻ ശ്രമിക്കെ പ്ലാറ്റ്ഫോമിൽ വീണ സ്ത്രീയെ റെയിൽവെ സുരക്ഷ സേന ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന വിഡിയോ വൈറലായിരുന്നു.

Tags:    
News Summary - "New Spider Man...": Internet Users Shocked By Pickpocket Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.