ഇല്ലായ്മകളും വിശപ്പും നിറഞ്ഞ ബാല്യകാലത്തെ കുറിച്ചും, അന്ന് സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാനില്ലാത്ത ദിവസങ്ങളിൽ കിണറിൽ നിന്ന് വെള്ളം കോരിത്തരുമായിരുന്ന ബിയുമ്മയെ കുറിച്ചും ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടൻ നിർമൽ പാലാഴി. വിശന്ന് അങ്ങേത്തല എത്തിനിൽക്കുമ്പോൾ ആ വയറ്റിലേക്ക് ഒരു കൈകുമ്പിൽ വെള്ളം കുടിക്കുമ്പോൾ വയറ്റിൽ കൊളുത്തി പിടിക്കുംപോലെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ? എന്നാൽ അങ്ങിനെ ഒന്നുണ്ട്, അതൊക്കെ അനുഭവവിച്ചിട്ടുമുണ്ട്.
സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാനോ മിഠായി വാങ്ങിത്തിന്നാനോ പൈസയില്ലാത്തവർ ഉച്ചയ്ക്ക് ഏറെ ഓടിയിട്ടുണ്ട് ഈ ഉമ്മയുടെ അടുത്തേക്ക്. ആൾമറ ഇല്ലാത്ത കിണറ്റിൽ പാള തോട്ടി ഇട്ട് വെള്ളം കോരിയിട്ട് കൈയിലേക്ക് ഒഴിച്ചു തരുമായിരുന്നു ഈ ഉമ്മ. വർഷങ്ങൾക്ക് ശേഷം ആ ഉമ്മയുടെ വീട്ടിൽ പോയി വലിയപെരുന്നാൾ ദിനത്തിൽ ബിരിയാണി കഴിക്കുമ്പോഴും അന്ന് വെള്ളം ഒഴിച്ചുതരുന്ന ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ലെന്ന് നിർമൽ പാലാഴി എഴുതുന്നു.
വിശന്ന് അങ്ങേ തല എത്തിനിൽക്കുമ്പോൾ ആ വയറ്റിലേക്ക് ഒരു കൈകുമ്പിൽ വെള്ളം കുടിക്കുമ്പോൾ വയറ്റിൽ കൊളുത്തി പിടിക്കുംപോലെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ...?
ഹാ എന്നാൽ അങ്ങിനെ ഒന്നുണ്ട്. ഫോട്ടോയിൽ ഉള്ള ആ ചെക്കൻ അതൊക്കെ അനുഭവിച്ചിട്ടും ഉണ്ട് . രാവിലെ വീട്ടിൽ നിന്നും എന്തേലും ഉണ്ടേലും തിന്ന് "ഉണ്ടാവാറില്ല എന്നതാണ് സത്യം", ഉച്ചക്ക് ഇന്റർ ബെല്ലിൽ കയ്യിൽ കുറച്ചു കൂടുതൽ പൈസ ഉള്ളവർ ഉസ്കൂളിന്റെ അടുത്തുള്ള കപ്പയും (പൂള) മീനും കഴിക്കാൻ ഓടി കയറും. ചില്ലറ പൈസ ഉള്ളവർ അർമ്മാൻട്ടിക്കന്റെ പീടികയിൽ പോയി ചൊരണ്ടി ഐസ് തിന്നും. അല്ലങ്കിൽ ചെറിയ നാരങ്ങാ നടുവിൽ മുറിച്ചിട്ട് ഉപ്പും മുളകും തേച്ചു തരും. ചുരുങ്ങിയത് 25 പൈസയെങ്കിലും വേണം അതിനൊക്കെ
അതൊന്നും ഇല്ലാത്ത ഞാനൊക്കെ (എന്നെ പോലെ ഒരുപാട് എണ്ണം 😂) ഒരുപാട് ഓടിയിട്ടുണ്ട് ഈ ഉമ്മയുടെ അടുത്തേക്ക്. ആൾമറ ഇല്ലാത്ത കിണറ്റിൽ പാള തൊട്ടി ഇട്ട് വെള്ളം കോരിയിട്ട് കൈയിലേക്ക് ഒഴിച്ചു തരുമായിരുന്നു ഈ ഉമ്മ. അതും ഇപ്പൊ ഈ ഫോട്ടോയിൽ കാണുന്ന ചിരിയോടെ 🥰🥰😘😘
വർഷങ്ങൾ 10ഉം 20ഉം 30ഉം കഴിഞ്ഞു. ഇന്ന് വലിയ പെരുന്നാൾ ദിനത്തിൽ പ്രിയ സുഹൃത്തായ ഷാഫി വീട്ടിൽ രാത്രി ബിരിയാണി കഴിക്കാൻ വിളിച്ചപ്പോൾ, ബിയുമ്മ ആ പഴയ ചിരിയോടെ പുറത്തേക്ക് വന്നു. ഞാൻ പഴയ കഥകളൊക്കെ ഉമ്മയോട് പറഞ്ഞു🥰🥰🥰
എല്ലാം മാറിപ്പോയി, ഓല മേഞ്ഞ വീട് അപ്പ്‌സ്റ്റയർ ആയി, മുറ്റം ഇന്റർ ലോക്ക് ചെയ്തു, ആള്മറ ഇല്ലാത്ത കിണർ ആൾമറ കെട്ടി തേച്ചു മോട്ടോറും വച്ചു. പക്ഷേ വിശപ്പ് തീർക്കാൻ കൈക്കുമ്പിളിൽ വെള്ളം ഒഴിച്ചു തരുന്ന ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല
അന്ന് പച്ചവെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും🥰🥰🥰🥰😘😘😘😘😘😘😘😘
അന്ന് വിശപ്പ് മാറ്റാൻ പച്ചവെള്ളം തന്നതും ദൈവം...
ഇന്ന് ബിരിയാണി തന്നതും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.