റോം: പ്രണയാഭ്യർഥനകൾക്കായി പല മാർഗങ്ങൾ ആളുകൾ സ്വീകരിക്കാറുണ്ട്. വ്യത്യസ്തമായ വിവാഹാഭ്യർഥനകളിലൂടെ പ്രണയിനിയെ വിസ്മയിപ്പിക്കാനാണ് ഓരോ കാമുകനും ആഗ്രഹിക്കുന്നത്.
കോവിഡ് കാലത്ത് സ്വന്തം കാമുകിയോട് ഫേസ്ബുക്കിലൂടെ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തിയ ഇറ്റലിയിലെ പുരുഷ നഴ്സായ ജോസഫ് പൻജന്‍റ് ആണിപ്പോൾ ഫേസ്ബുക്കിൽ താരം.
കോവിഡ് സുരക്ഷ കവചമായ പി.പി.ഇ കിറ്റിന്‍റെ പുറകിൽ 'കാർമലി നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോ' എന്നെഴുതിയ ചിത്രമാണ് പുതുവർഷത്തിൽ പൻജന്‍റ് എഫ്.ബിയിൽ പോസ്റ്റ് ചെയ്തത്. 'യെസ്' അല്ലെങ്കിൽ 'നോ' എന്ന് അതിനടിയിൽ എഴുതിയിരുന്നു. കാർമലിയുടെ അഭിപ്രായം അറിയാനായിരുന്നു ഇത്.
ആശുപത്രി വരാന്തയിൽ വെച്ചായിരുന്നു ചിത്രമെടുത്തത്. പോസ്റ്റിന് കീഴിലെ 16ാമത്തെ മെസേജായി കാമുകിയുടെ മറുപടിയെത്തി. ആറ് ഹാർട്ട് ഇമോജിയുടെ അകമ്പടികളോടെയായിരുന്നു അവർ സമ്മതം മൂളിയത്.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മാർച്ചിൽ രോഗബാധിതനായിരുന്ന പൻജന്‍റ് അടുത്തിടെ വാക്സിൻ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.