ലഖ്നോ: തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്കൂട്ടറോടിക്കുന്ന നഴ്സിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
ആശുപത്രി വരാന്തയിൽ രോഗികൾ തിങ്ങിനിറഞ്ഞിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവർക്കിടയിലൂടെയാണ് യൂനിഫോമും സൺഗ്രാസും ധരിച്ച നഴ്സ് സ്കൂട്ടർ ഓടിച്ച് പോകുന്നത്. നഴ്സിന്‍റെ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ലഭിച്ചത്.
സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് മെഡിക്കൽ ഓഫിസർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.