ഗർഭിണിയായ നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കി ഉടമസ്ഥൻ -വൈറലായി വിഡിയോ

ആഘോഷങ്ങൾ മനുഷ്യർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല. സന്തോഷകരമായ നിമിഷങ്ങൾ അത് മൃഗങ്ങളുടേതായാലും മനുഷ്യരുടേതായാലും കളർ ആക്കുന്നതിൽ തെറ്റില്ലെന്നാണ് സോഷ്യൽ മീഡിയയിൽ സിദ്ധാർത്ഥ് ശിവയെന്നയാളുടെ അഭിപ്രായം. രണ്ട് ഗോൾഡൻ റിട്രീവർ ഇനത്തിൽ പെടുന്ന വളർത്തുന്ന നായ്ക്കളാണ് സിദ്ധാർത്ഥ് ശിവക്ക് ഉള്ളത്. റോസി, റെമോ എന്നാണ് ഇരുവരുടെയും പേര്. റോസിയുടെ ബേബി ഷവർ ചടങ്ങുകളുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ശിവ.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ബേബി ഷവർ ചടങ്ങുകളുടെ വിഡിയോ ഏറെ കൗതുകം ഉണർത്തുന്നതാണ്. ചടങ്ങുകളുടെ ഭാഗമായി റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും ചെയ്യുന്നു. കൂടാതെ മധുര പലഹാരങ്ങളും നൽകുന്നുണ്ട്. ഈ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ നിരവധി മൃഗസ്നേഹികളാണ് സിദ്ധാർത്ഥ് ശിവയുടെ പ്രവൃത്തിയെ പ്രശംസിച്ചത്. 6.5 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതുവരെ കണ്ടത്.

Tags:    
News Summary - Pet parent throws baby shower for Golden Retriever dog.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.