സ്വർഗവും നരകവും തൊട്ടടുത്ത്​്; മര​ണത്തെ മുഖാമുഖം കണ്ട അനുഭവം വിവരിച്ച്​ പൊലീസുകാരൻ

നൂറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ചോദ്യമാണ്​ മരണശേഷം എന്തായിരിക്കും? മരണശേഷം മറ്റൊരു ലോകത്തെത്തുമെന്നും ആത്മാവ്​ ശരീരം വിട്ട്​ അലഞ്ഞുതിരിയുമെന്നും ആത്മാവോ ശരീരമോ ഇല്ലാതെ നിശ്ചലമായിരിക്കുമെന്നുമെല്ലാം വിശ്വസിക്കുന്നവരുണ്ട്​. മരണശേഷം എന്താണെന്ന്​ വിവരിക്കാൻ മരിച്ചവരാരും തിരിച്ചുവന്നിട്ടില്ല.

എന്നാൽ, മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്നവരുടെ അനുഭവം പലരും പങ്കുവെച്ചിരുന്നു. അത്തരത്തിൽ ഒരു അനുഭവമാണ്​ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെഫ്​ കൗൾട്ടറുടേത്​. സ്വർഗവും നരകവും കണ്ടു തിരിച്ചുവരികയായിരുന്നുവെന്നാണ്​ പൊലീസ്​ ഉദ്യോഗസ്​ഥനായ അദ്ദേഹം​ പറയുന്നത്​.

ഒരു സ്​ഫോടനം നടന്നതുപോലെയായിരുന്നു അപകട സമയം. കാതടപ്പിക്കുന്ന ശബ്​ദം പേടിപ്പെടുത്തുന്നതായിരുന്നു. അപകടത്തിന്​ ശേഷം കണ്ണുകളിലും തലച്ചോറിലും ഇരുട്ടുകയറുന്നതുപോലെയായിരുന്നു. സെക്കന്‍റുകൾക്കുള്ള സ്വർഗവും നരകവും മനസിൽ മിന്നിമറഞ്ഞു.

'ചുറ്റും ഇരുട്ടായിരുന്നു. കാർ തെന്നിമറിയുന്നത്​ ചെറുതായി ഓർമയിലുണ്ടായിരുന്നു. ആശുപത്രിയിൽ എന്‍റെ ഭാര്യയുടെ കൈകൾ എന്നെ തഴുകി കടന്നുപോയിരുന്നു. പി​ശാചുക്കളുടെ ചിത്രം കാണാൻ തുടങ്ങി. പല മുരൾച്ചകളും പൊട്ടിച്ചിരികളും ചെവിയിൽ വന്നടിച്ചു. എന്‍റെ ഹൃദയം നിലക്കുന്നതായി തോന്നി. ആത്മാവ്​ ശരീരത്തെ വിട്ടുപോകുന്നതോടെ ഇരുട്ട്​ മാത്രമായി. തറയിലും അന്തരീക്ഷത്തിലും പുക നിറയുന്നുണ്ടായിരുന്നു -കൗൾട്ടർ പറയുന്നു.

അമ്മയുടെ ചെറുപ്പകാലം കണ്ടതായും കൗൾട്ടർ പറഞ്ഞു. 'അവർ എന്‍റെ മുഖത്തിന്​ അഭിമുഖമായി തൊട്ടടുത്തുണ്ടായിരുന്നു. കണ്ണുകളിലേക്ക്​ നോക്കുന്നുണ്ടായിരുന്നു. അവർ കൈ കഴുക​ുന്നുണ്ടായിരുന്നു. ഒരു വിശ്വാസിയുടെ ചിന്തയിൽ കൈകഴുകൽ തന്‍റെ ഇതുവരെയുള്ള പ്രവർത്തികൾ കഴുകികളയലാണ്​. അവർ എന്‍റെ മുഖത്തോട്​ ചേർന്നുവന്നതോടെ ഞാൻ മുറിയിലേക്ക്​ തിരിച്ചെത്തിയതായി തോന്നി' -കൗൾട്ടർ പറയുന്നു.

കൗൾട്ടർ പങ്കുവെച്ച അനുഭവം വൈറലായി. ചിലർ ശാസ്​ത്രീയമായ വിശദീകരണങ്ങളു​മായെത്തിയപ്പോൾ മറ്റു ചിലർ ആശ്ചര്യം രേഖപ്പെടുത്തിയുമെത്തി. 

Tags:    
News Summary - Police officer who temporarily died after car crash says he visited hell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.