പിടികൂടിയത് 114 ബുള്ളറ്റുകള്‍; റോഡ് റോളര്‍ കയറ്റി തവിടുപൊടിയാക്കി സൈലന്‍സറുകള്‍ -വിഡിയോ

മുംബൈ: പൊലീസുകാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകള്‍ കണ്ടാല്‍ കലിയാണെന്നാണ് ഉടമകളുടെ പരാതി. എന്നാല്‍, പലപ്പോഴും വണ്ടിയില്‍ ചെയ്തുകൂട്ടുന്ന നിയമലംഘനങ്ങള്‍ക്കും അനുമതിയില്ലാത്ത രൂപമാറ്റങ്ങള്‍ക്കുമാണ് പൊലീസ് പിടികൂടി പിഴ ചുമത്തുന്നതെന്നതാണ് യാഥാര്‍ഥ്യം. ഇങ്ങനെ, അമിത ശബ്ദത്തിന് പിടികൂടി പിഴ ചുമത്തിയ ബുള്ളറ്റ് ബൈക്കുകളുടെ രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍ പൊലീസ് നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി തവിടുപൊടിയാക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

മുംബൈയിലെ ഉല്ലാസ് നഗറിലാണ് സംഭവം. ബുള്ളറ്റുകളുടെ സൈലന്‍സറിന് രൂപമാറ്റം വരുത്തി വന്‍ ശബ്ദമുണ്ടാക്കി ഓടിക്കുന്നതിനെതിരെ പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് പരിശോധനക്ക് ഇറങ്ങിയത്. അനുവദനീയമായതിലും കൂടുതല്‍ ശബ്ദത്തോടെയുള്ള 114 ബൈക്കുകള്‍ക്കാണ് പിഴയീടാക്കിയത്. ഇവയുടെ സൈലന്‍സറുകള്‍ അഴിച്ചെടുക്കുകയും ചെയ്തു.

പിന്നീട്, ഇവ അഴിച്ചെടുത്ത് റോഡില്‍ നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി തകര്‍ക്കുകയായിരുന്നു. താനെ പൊലീസ് തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

നിയമപരമല്ലാത്ത, ശബ്ദം കൂടിയ സൈലന്‍സറുകള്‍ വലിയ ശബ്ദമലിനീകരണമുണ്ടാക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Police seize more than 114 Bullets; crush their modified silencers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.