പെൻസിൽ തർക്കം; നീതി തേടി കുരുന്നുകൾ പൊലീസ്​ സ്​റ്റേഷനിലേക്ക്​ -വൈറൽ വിഡിയോ

ഹൈദരാബാദ്​: പെൻസിൽ തർക്കത്തിൽ​ നീതി തേടി പ്രൈമറി സ്​കൂൾ വിദ്യാർഥികൾ പൊലീസ്​ സ്​റ്റേഷനിൽ. ആന്ധ്ര​പ്രദേശിലെ കുർണൂലിലാണ്​ സംഭവം. പെൻസിൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ പരാതി നൽകാൻ പൊലീസ്​ സ്​റ്റേഷനിലെത്തുകയായിരുന്നു ഒരു സംഘം കുരുന്നുകൾ.

വിദ്യാർഥികൾ പരാതി നൽകാൻ പൊലീസ്​ സ്​റ്റേഷനിലെത്തിയ വിഡിയോ ആ​ന്ധ്ര പ്രദേശ്​ പൊലീസ്​ ട്വിറ്ററിൽ പങ്കുവെച്ചു. പെഡകടുബുരു പൊലീസ്​ സ്​റ്റേഷനിൽ വിദ്യാർഥികൾ പരാതി പറയുന്നത്​ വിഡിയോയിൽ കാണാം.

പ്രൈമറി സ്​കൂൾ വിദ്യാർഥികൾ പോലും ആന്ധ്രപ്രദേശ്​ പൊലീസിനെ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ്​​ പൊലീസ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

സഹപാഠി പെൻസിൽ വാങ്ങിയ ശേഷം തിരികെ നൽകിയില്ലെന്ന്​ ​ഒരു കുട്ടി പറയുന്നത്​ ​വിഡിയോയിൽ കാണാം. ഇതോടെ പൊലീസ്​ ഇരുവരോടും കാര്യങ്ങൾ ചോദിക്കുന്നതും കുട്ടികൾ അവ വിശദീകരിക്കുന്നതും വിഡിയോയിലുണ്ട്​. പെൻസിൽ മോഷണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്യണമെന്നാണ്​ ഒരു കുട്ടിയുടെ ആവശ്യം. ഇരുവരുടെയും പിറകിൽ പ്രശ്​ന പരിഹാരത്തിനായി സ്​റ്റേഷനിലെത്തിയ മറ്റു കുട്ടികളെയും കാണാം.

രണ്ടു പൊലീസുകാർ സംഭവത്തിൽ ഇടപെട്ട ശേഷം പ്രശ്​ന പരിഹാരത്തിന്​ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്​. വിഡിയോയുടെ അവസാനം പ്രശ്​നം ഒത്തുതീർപ്പാക്കിയ ശേഷം കൈകൊടുക്കുന്നതും കാണാം. കുട്ടികൾ പൊലീസ്​ സ്​റ്റേഷനിൽ പരാതി പറയാനെത്തിയ വിഡിയോ നിരവധിപേരാണ്​ കണ്ടത്​. 

Tags:    
News Summary - Primary School Students Go To Cops Over Pencil Problem Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.