സന്ദർശനത്തിനെത്തിയ മോദിയുടെ കാൽതൊട്ട് വന്ദിച്ച് പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി -വിഡിയോ വൈറൽ

ന്യൂഡല്‍ഹി: പാപുവ ന്യൂ ഗിനിയ സന്ദർശിക്കാനെത്തിയ നരേന്ദ്ര മോദിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോര്‍പറേഷന്‍ (എഫ്ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി പാപുവ ന്യൂ ഗിനിയയിലെത്തിയത്. മോദിയുടെ കാല്‍തൊട്ടു വന്ദിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

പാപുവ ന്യൂഗിനിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.വിമാനമിറങ്ങിയ നരേന്ദ്ര മോദി, ജെയിംസ് മറാപ്പെയെ കെട്ടിപ്പിടിച്ചു. കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെ ജെയിംസ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ചു. ഉടന്‍ മോദി അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും വാരിപ്പുണരുകയും ചെയ്തു.

പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി രാജ്യത്ത് എത്തിയത്. തന്നെ വരവേല്‍ക്കാന്‍ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓര്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പാപുവ ന്യൂഗിനിയക്കൊപ്പം ഇന്ത്യ ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    
News Summary - Prime Minister of Papua New Guinea seeks blessings of Prime Minister Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.