ഹോണടിച്ച്​ പ്രകോപിപ്പിച്ചു; ട്രക്ക്​ ഡ്രൈവറെ പാഠം പഠിപ്പിച്ച്​ ആന - വിഡിയോ

വന്യമൃഗങ്ങളെ അനാവശ്യമായി പ്രകോപിപ്പിക്കരുതെന്ന​ പാഠം ചൊല്ലിത്തരുകയാണ്​ അസമിൽനിന്നുള്ള വിഡിയോ. ​അനാവശ്യമായി ഹോണടിച്ച്​ ശല്യപ്പെടുത്തിയ ട്രക്ക്​ ഡ്രൈവറെ 'കൈകാര്യം' ചെയ്യുന്ന ആനയാണ്​ വിഡിയോയിലെ ഹീറോ.

വൈറലായ ഇൗ വിഡിയോ ​െഎ.എഫ്​.എസ്​ ഉദ്യോഗസ്​ഥൻ സൻസത്ത്​ നന്ദയാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. 'എന്തുകൊണ്ടാണ്​​ സൗമ്യമായ വലിയ ജീവി തന്നെക്കാൾ വലിപ്പമുള്ള വസ്​തുവി​െന ആക്രമിക്കുന്നത്​? അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിലെ ദേശീയപാത 39ൽ കാട്ടാന ഈ ട്രക്ക് ഡ്രൈവറെ ഒരു പാഠം പഠിപ്പിക്കുകയാണ്​. അവരെ ശല്യപ്പെടുത്തരുതെന്ന പാഠം. എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക, ദയവായി ഹോൺ അടിക്കരുത്' ^വിഡിയോ പങ്കുവെച്ച്​ അദ്ദേഹം കുറിച്ചു.

വിഡിയോയിൽ ട്രക്ക് റോഡിൽ നിൽക്കുന്നതും ആന വാഹനത്തിന്​ നേരെ വരുന്നതും കാണാം. ട്രക്കിലെ ഡ്രൈവർ നിരന്തരം ഹോണടിക്കുകയാണ്​. ഇതോടെ ആനക്ക്​ കലിപൂണ്ടു. ആന ഡ്രൈവറുടെ സീറ്റിനടുത്ത് വന്ന് തുമ്പിക്കൈകൊണ്ട് ആക്രമിച്ചു. ട്രക്കിൽ ശക്​തമായി ഇടിക്കാനും തുടങ്ങി.

ഇതോടെ സമീപത്തുള്ളവർ ഡ്രൈവറോട്​​ വണ്ടിയെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്​. ട്രക്ക് മുന്നോട്ടുപോയതോടെ ആനയും പിൻവാങ്ങി. നിരവധി പേരാണ്​ ഇൗ വിഡിയോ കണ്ടത്​. ഒരുപാട്​ പേർ ട്രക്ക്​ ഡ്രൈവറെ വിമർശിച്ച്​ പ്രതികരണവുമായി രംഗത്തുവരികയും ചെയ്​തു.

Tags:    
News Summary - Provoked by honking; Elephant teaches truck driver a lesson - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.