'500 രൂപ നൽകിയെന്ന് യാത്രക്കാരൻ, 20തെന്ന് ഉദ്യോഗസ്ഥൻ'; തട്ടിപ്പ് നടത്തിയ റെയിൽവേ ജീവനക്കാരനെതിരെ നടപടി

ന്യൂഡൽഹി: യാത്രക്കാരനിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് സംഭവം. ടിക്കറ്റിനായി യാത്രക്കാരൻ 500 രൂപ നൽകിയിട്ടും യാത്രക്കാരൻ തന്നത് 20 രൂപയാണെന്ന് ജീവനക്കാരൻ വാദിക്കുകയായിരുന്നു.

ഗ്വാളിയോർ സൂപ്പർഫാസ്റ്റിൽ ടിക്കറ്റ് ലഭിക്കുന്നതിനായി കൗണ്ടറിൽ 500 രൂപയാണ് യാത്രക്കാരൻ നൽകിയത്. യാത്രക്കാരനോട് 500 രൂപ വാങ്ങിയ ജീവനക്കാരൻ നോട്ട് മാറ്റുകയും തന്‍റെ കീശയിൽ നിന്ന് എടുത്ത 20 രൂപ കാണിച്ച് 125 രൂപ കൂടുതൽ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ജീവനക്കാരന്‍റെ തട്ടിപ്പിന്‍റെ വിഡിയോ റെയിൽവേ വിഷ്പേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

വിഡിയോ വൈറലായതോടെ ജീവനക്കാരന്‍റെ പ്രവർത്തിക്കെതിരെ നിരവധി പേർ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാവാറുണ്ടെന്നും ചിലർ കമന്‍റ് ചെയ്തു.

Tags:    
News Summary - Railway Employee Replaces Passenger's 500 Note With 20, Officials Take Disciplinary Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.