സ്വർണക്കടയിലെ നെക്‌ലേസ് കവർന്നു; സി.സി.ടി.വിയിലെ 'കള്ളനെ' കണ്ട് ഞെട്ടി കടയുടമ, അറസ്റ്റ് ചെയ്യാൻ നിർവാഹമില്ലെന്ന് പൊലീസ്

ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ കവർച്ച പോകുന്ന സംഭവങ്ങൾ പതിവാണ്. സി.സി.ടി.വി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ മിക്ക സംഭവങ്ങളിലും മോഷ്ടാവിനെ പിടികൂടാറുമുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിലെ മോഷ്ടാവിനെ കണ്ട് അമ്പരക്കുകയാണ് നെറ്റിസൺസ്.

സ്വർണക്കടയിൽ പ്രദർശനത്തിനുവെച്ചിരുന്ന ഡയമണ്ട് നെക്‌ലേസ് കവർന്നത് ഒരു എലിയായിരുന്നു. പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രദർശിപ്പിക്കാൻ വെച്ച നെക്ലേസ് വിദഗ്ധമായി ഊരിയെടുത്ത് കടന്നുകളയുന്ന മൂഷിക മോഷ്ടാവിനെ കണ്ടത്.

'മനുഷ്യർ കടകളിൽ കേറി ഇത്തരം മോഷണങ്ങൾ നടത്താറുണ്ട്. എന്നാൽ അതൊരു എലി ചെയ്താലോ' - ഐ.പി.എസ് ഓഫിസർ രാജേഷ് ഹിങ്കാംകറിന്റെ ട്വീറ്റാണ് വൈറലാകുന്നത്. എലി വരുന്നതും നെക്‌ലേസ് കവരുന്നതുമെല്ലാം വിഡിയോയിൽ കാണാൻ സാധിക്കും. കുറച്ചു നേരം ചുറ്റും നോക്കി നിന്നതിനുശേഷം ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് 'മോഷ്ടാവ്' കൃത്യം നടത്തിയത്.

മനുഷ്യർക്ക് പോലും പറ്റാത്തത്ര വിദഗ്ധമായാണ് നെക്‌ലേസ് കവർന്നെടുത്ത് എലി സ്ഥലംവിടുന്നതെന്ന് ആളുകൾ കമന്‍റിൽ അഭിപ്രായപ്പെടുന്നു. 

Tags:    
News Summary - rat stealing necklace on display at jewellery shop-viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.