ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ തുരങ്കങ്ങൾക്കുള്ളിലൂടെ ചെറുവിമാനം പറത്തി റെക്കോഡിട്ട് റെഡ് ബുള്ളിന്‍റെ സ്റ്റണ്ട് ൈപലറ്റായ ഡാരിയോ കോസ്റ്റ. ഇരട്ട തുരങ്കത്തിലൂടെ ഏറ്റവും ദൂരം വിമാനം പറത്തിയതിന് ഗിന്നസ് റെക്കോഡ് കോസ്റ്റ സ്വന്തമാക്കുകയായിരുന്നു.
തുർക്കിയിലെ ഇരട്ട തുരങ്കത്തിലൂടെ ഡാരിയോ വിമാനം പുറത്തുന്ന വിഡിയോ പുറത്തുവന്നു. എനർജി ഡ്രിങ് കമ്പനിയായ റെഡ്ബുള്ളിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഒരു തുരങ്കത്തിലൂടെ വിമാനം കടന്നുപോകുന്നതും പിന്നീട് മറ്റൊരു തുരങ്കത്തിൽ പ്രവേശിക്കുന്നതും അതിൽനിന്ന് പുറത്തുകടക്കുന്നതും വിഡിയോയിൽ കാണാം.
സെപ്റ്റംബർ നാലിനാണ് വിമാനം പറത്തുന്നതിന്‍റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ദിവസങ്ങൾക്കകം ലക്ഷകണക്കിന് പേർ ഈ വിഡിയോ കണ്ടു. 44 സെക്കന്‍റാണ് വിഡിയോയുടെ ദൈർഘ്യം. കാറ്റൽക്കയിലെ ഇരട്ട തുരങ്കത്തിലൂടെയാണ് കോസ്റ്റയുടെ വിമാനം പറത്തൽ.
'ഇരട്ട തുരങ്കങ്ങളിലൂടെ വിമാനം പറത്തിയ ആദ്യ വ്യക്തിയായി ഡാരിയോ കോസ്റ്റ മാറി, അക്ഷരാർഥത്തിൽ വാക്കുകൾക്ക് അതീതം' -വിഡിയോ പങ്കുവെച്ച് റെഡ്ബുൾ കുറിച്ചു. എല്ലാം വളരെ പെട്ടന്നായിരുന്നുവെന്നും ഒന്നും ചിന്തിക്കാനുള്ള സമയമുണ്ടായിരുന്നില്ലെന്നും കോസ്റ്റ പ്രതികരിച്ചു.
ഇതുവരെ ആരും ഇത്തരെമാരു കാര്യം പരീക്ഷിച്ചു നോക്കാത്തതിനാൽ ഇവ ശരിയാകുമോ എന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നു. എന്നാൽ, ഇത് വിജയകരമായി പറത്താൻ സാധിച്ചതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ നാലിന് രാവിലെ 6.43നായിരുന്നു വിമാനത്തിന്‍റെ ടേക്ക് ഓഫ്. 43.44 സെക്കൻഡുകൊണ്ടാണ് വിമാനം ഇരട്ടതുരങ്കത്തിലൂടെ കടന്നുപോയത്. 245.07 കിലോമീറ്റർ/മണിക്കൂറായിരുന്നു വേഗത. വിമാനത്തിന്‍റെ രണ്ടു ചിറകുകളുടെ അഗ്രവും തുരങ്കത്തിന്‍റെ മതിലും തമ്മിൽ വെറും നാലുമീറ്റർ ദൂരം മാത്രമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.