ചെറുപ്രായത്തിലേ മറവി തുടങ്ങിയെന്ന തോന്നലുണ്ടോ? പറയാൻ ഓർത്തകാര്യം പെെട്ടന്ന് മറന്നുപോവുക, ചെയ്യേണ്ട കാര്യങ്ങൾ മറക്കുക, റിമൈൻഡർ വെക്കാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ, സ്റ്റിക്കി നോട്ടുകളുടെ എണ്ണം ഓരോ ദിവസവും കൂട്ടേണ്ടി വരുന്നു, ഇങ്ങനെ കുറേ മറവികളിൽ പെട്ടുപോയതായി പലർക്കും തോന്നിയേക്കാം. എന്നാൽ, ഇതൊരു തോന്നൽ മാത്രമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ചിലർ കോവിഡ് കഴിഞ്ഞശേഷം ഇങ്ങനെയാണെന്നായിരിക്കും അതിന് കാരണം പറയുക. റീലുകൾക്ക് അഡിക്ട് ആയവരിൽ ഇത് കൂടുതലാണെന്നും പഠനങ്ങളിലുണ്ട്. ‘ബ്രെയിൻ ഫോഗ്’ എന്നാണ് ശാസ്ത്രം ഈ അവസ്ഥയെ വിളിക്കുന്നത്.
പല കാരണങ്ങൾകൊണ്ട് ഒരാളിൽ ബ്രെയിൻ ഫോഗ് ഉണ്ടാകാം. ഇന്നത്തെ കാലത്ത് അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് റീലുകൾതന്നെയാണ്. തുടർച്ചയായി മണിക്കൂറുകളോളം റീലുകളിൽ മുഴുകുന്നവരിൽ ഈ അവസ്ഥ സാധാരണമാണ്. അതോടൊപ്പം ക്ഷീണവും ശ്രദ്ധയില്ലായ്മയുമെല്ലാം ഇതിന് കാരണങ്ങളാവുന്നുണ്ട്. ഓവർ ലോഡ് ആയി കുറേ കാര്യങ്ങൾ തലച്ചോറിലേക്കെത്തുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് പഠനം പറയുന്നു.
ഉറക്കം കളഞ്ഞ് സീരീസുകളിലും മറ്റും ഇരിക്കുന്നവരിലും ഈ അവസ്ഥ പ്രകടമാകുന്നുണ്ട്. മുമ്പ് നന്നായി ഉറങ്ങിയിരുന്നവർ ഇന്ന് ഫോണിൽ നോട്ടിഫിക്കേഷനുകൾ വരുന്ന ശബ്ദം കാരണംപോലും എഴുന്നേൽക്കുന്ന അവസ്ഥ ഇതുമൂലമുണ്ടാകുന്നു. റീൽസിലൂടെയും സീരീസിലൂടെയുമുള്ള തുടർച്ചയായ സഞ്ചാരം ക്ഷീണത്തിന് കാരണമാകുന്നുണ്ടെന്നും പറയുന്നു. പഞ്ചസാരയും കോഫിയും ചായയുമെല്ലാം അമിതമായി ഉപയോഗിക്കുമ്പോഴും ഈ അവസ്ഥ കണ്ടുവരാറുണ്ട്. അതിനാൽ നന്നായി ഉറങ്ങുക, സ്ക്രീൻ ടൈം കുറക്കുക, റീൽ ടൈമിന് പകരം റിയൽ ടൈമിനെ കൂടെക്കൂട്ടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.