വിമാനപകടത്തിൽ പരിക്കേറ്റ പൂച്ചക്ക് വി.ഐ.പി പരിഗണന; സുഖവിവരം തേടി ആയിരങ്ങൾ

ക്വലാലമ്പൂർ: ആഗസ്റ്റ് 17ന് മലേഷ്യയിലുണ്ടായ വിമാനപകടത്തിൽ ഏതാനും പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിരിക്കെ ഇപ്പോൾ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത് അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്ന ഒരു പൂച്ചയാണ്.

മലേഷ്യയിലെ സെലൻഗോറിലെ ഷാ ആലമിലെ സിറ്റി ഓഫ് എൽമിന ടൗൺഷിപ്പിലാണ് വിമാനപകടമുണ്ടായത്. വിമാനത്തിലെ യാത്രക്കാരിലൊരാളുടെ കൂടെയുണ്ടായിരുന്ന തവിട്ടുനിറമുള്ള പൂച്ചയ്ക്കും അപകടത്തിൽ പരിക്കേറ്റു.

പരിക്കുകളോടെ പൂച്ചയെ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആംബുലൻസ് സംഘം വെറ്ററിനറി ക്ലിനിക്കിലെത്തിച്ച് വൈദ്യ സഹായം ലഭ്യമാക്കി. പൂച്ചയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സുൽ ഇർവാൻ വെറ്ററിനറി ക്ലിനിക്ക് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ, പ്രതീക്ഷിക്കാതെ ഓമനപ്പൂച്ചയുടെ ചിത്രവും അതിജീവനവും വൈറലാകുകയായിരുന്നു. ശരീരത്തിന്‍റെ ഇടതുഭാഗത്താണ് പൂച്ചക്ക് പരിക്കേറ്റതെന്ന് ചിത്രത്തിൽ വ്യക്തമാകുന്നുണ്ട്. പൂച്ചയുടെ സുഖവിവരം അന്വേഷിച്ചുള്ള സന്ദേശങ്ങളുടെ പ്രളയമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.

മുറിവ് വേഗം സുഖപ്പെടട്ടെ എന്നെല്ലാം ആശംസകളും പ്രാർത്ഥനകളുമായാണ് കമന്‍റുകൾ. മാത്രമല്ല, പൂച്ചക്ക് വളരെ വേഗത്തിൽ വൈദ്യസഹായം ലഭ്യമാക്കിയതിന് അധികൃതരെ പ്രശംസിച്ചുള്ള സന്ദേശങ്ങളും ഏറെയുണ്ട്.

Tags:    
News Summary - rescue of a cat from plane crash is viral in Malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.