ഡൽഹിയിൽ കുടുംബത്തെ തോക്കിൻ മുനയിൽ നിർത്തി കവർച്ച; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

ന്യൂഡൽഹി: ഡൽഹിയിൽ കുടുംബത്തെ തോക്കിൻ മുനയിൽനിന്ന്​ കവർച്ച നടത്തുന്നതി​െൻറ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. ഇലക്​ട്രീഷൻമാരെന്ന്​ നടിച്ചെത്തിയ സംഘം വീടിനുള്ളിൽ പ്രവേശിച്ച്​ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

ഡൽഹിയിലെ ഉത്തം നഗർ പ്രദേശത്താണ്​ സംഭവം. വീടിന്​ അകത്തുകടന്ന സംഘം യുവാവിനും യുവതിക്കും കുഞ്ഞിനും നേരെ കത്തിയും തോക്കും ചൂണ്ടുകയായിരുന്നു. യുവാവി​െൻറ കാലും കൈയും കൂട്ടിക്കെട്ടുന്നതും കാണാം. അതേസമയം തന്നെ കുഞ്ഞ്​ കരഞ്ഞുകൊണ്ട്​ യുവതിയുടെ സമീപത്തേക്ക്​ ഒാടുന്നതും കാണാം.

Full View

തുടർന്ന്​ കൊള്ള നടത്തുകയും രക്ഷ​പ്പെടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ്​ കേസെടുത്തു. ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. കേസ്​ അന്വേഷണം പുരോഗമിക്കുക​യാണെന്ന്​ ​പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Robbers barge into home, take woman, kids hostage Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.