മുംബൈ: ട്രെയിനിൽനിന്ന് കാൽവഴുതി വീണ ഗർഭിണിക്ക് രക്ഷനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബ്ൾ. മഹാരാഷ്ട്രയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സംഭവം.
ട്രെയിൻ സ്റ്റേഷനിൽനിന്ന് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ വാതിലിന് സമീപമായിരുന്നു യുവതി. ഇതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക് വീണു. ഉടൻതന്നെ സമീപത്തുനിന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ എസ്.ആർ. ഖാൻദേക്കർ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
യുവതിയെ രക്ഷപ്പെടുത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. സെക്കന്‍റുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥന് അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തി.
ട്രെയിൻ ഇറങ്ങുന്നതിനിടയിലും കയറുന്നതിനിടയിലുമുണ്ടാകുന്ന നിരവധി അപകടങ്ങളുടെയും ഉദ്യോഗസ്ഥർ രക്ഷെപ്പടുത്തുന്നതിന്റെയും നിരവധി വിഡിയോകൾ ഇതിനുമുമ്പും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.