വാഷിങ്ടൺ: ഒരു ആപ്പിൾ മുഴുവനായി വായിലാക്കാൻ സാധിക്കുമോ? യു.എസിലെ 31കാരിയായ സാമന്ത രാംസ്ഡെല്ലിന് സാധിക്കും. തന്‍റെ വലിയ വായെ തേടി ഇപ്പോൾ ഗിന്നസ് റെേക്കാഡും എത്തിയതിന്‍റെ സന്തോഷത്തിലാണ് സാമന്ത.
വലിയ വായ കൊണ്ടുതന്നെ ടിക്ടോകിൽ വൈറലായിരുന്നു ഇൗ 31കാരി. തന്‍റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തന്നേക്കാൾ വലിയ വായ മറ്റൊരാൾക്കും ഇല്ലെന്ന് തിരിച്ചറിഞ്ഞേതാടെയാണ് ഗിന്നസ് റെക്കോഡിനായി തിരഞ്ഞത്. തുടർന്ന് പ്രാദേശിക ദന്ത ഡോക്ടറുടെ അടുത്തെത്തുകയും പരിശോധിക്കുകയും ഗിന്നസ് അധികൃതരെ അറിയിക്കുകയുമായിരുന്നു.
6.52 സെന്‍റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. കുട്ടിക്കാലത്ത് തന്‍റെ വായുടെ വലിപ്പം കാരണം പലരും സാമന്തയെ പരിഹസിക്കുമായിരുന്നു. ആദ്യം അതിൽ സങ്കടം തോന്നിയെങ്കിലും പിന്നീട് തന്‍റെ വലിയ വായെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിരിക്കാൻ തയാറായില്ലെന്ന് അവർ പറയുന്നു.
'ഒരു വലിയ ശരീരഭാഗമോ അല്ലെങ്കിൽ മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും വ്യത്യാസമായോ ഉണ്ടാകുകയാണെങ്കിൽ സങ്കടപ്പെേടണ്ട കാര്യമില്ല. അവർ ഗിന്നസ് ലോക റെക്കോഡിലേക്ക് പോകൂ. നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് അഭിമാനിക്കൂ. അത് നിങ്ങളുടെ അമാനുഷിക ശക്തിയാണ്. അതാണ് നിങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാക്കുന്നത് -സാമന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.