ഷാറൂഖ് ഖാൻ, ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, ഐശ്വര്യ റായി തുടങ്ങിയ താരങ്ങൾക്ക് പ്രായമായാൽ എങ്ങനെയായിരിക്കും. താരങ്ങൾ സിനിമയിൽ പല പ്രായക്കാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ പ്രായമായാൽ എങ്ങനെയായിരിക്കും എന്നറിയാൻ ആരാധകർക്ക് കൗതുകം കാണും. നിർമിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ 'പ്രായമായ' താരങ്ങളുടെ ചിത്രം ഇതാ നിർമിച്ചിരിക്കുകയാണ് എ.ഐ ആർടിസ്റ്റ്.
ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ഐശ്വര്യ റായി, മോഹൻലാൽ, രാംചരൺ, ആമിർ ഖാൻ, അല്ലു അർജുൻ, ഫഹദ് ഫാസിൽ, രൺവീർ സിങ്, അനുഷ്ക ഷെട്ടി, തൃഷ, ആലിയ ഭട്ട്, തമന്ന തുടങ്ങിയ സിനിമ താരങ്ങളും സചിൻ ടെണ്ടുൽകർ, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി എന്നീ ക്രിക്കറ്റ് താരങ്ങളുടെയും വാർധക്യം എ.ഐ ചിത്രങ്ങൾ കാണിച്ചുതരുന്നുണ്ട്.
'താരങ്ങൾ മങ്ങും, അവരുടെ കഥകൾ നിലനിൽക്കും' എന്ന കാപ്ഷനോടെയാണ് ജോസഫ് എന്ന എ.ഐ ആർടിസ്റ്റ് മൾട്ടിവേഴ്സ് മാട്രിക്സ് എന്ന തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.