ഇന്ത്യൻ ടിക്ടോക് താരം ശുഭയാണിപ്പോൾ ഇൻറർനെറ്റിലെ വൈറൽ താരം. പ്രശസ്ത പോപ് ഗായിക ഷക്കീറയുടെ 'വെനെവർ വെനെവർ' എന്ന് തുടങ്ങുന്ന വമ്പൻ ഹിറ്റ് പാട്ടിന് പാരഡിയൊരുക്കിയാണ് ശുഭ ആദ്യം നെറ്റിസൺസിെൻറ ശ്രദ്ധയാകർഷിച്ചത്. ഷക്കീറയുടെ പാട്ടിെൻറ ഇൗണത്തിൽ പിസ്സ ഒാർഡർ ചെയ്യുകയായിരുന്നു ശുഭ. വീഡിയോ ആഗോളതലത്തിൽ വൈറലായി മാറിയിരുന്നു.
ഒടുവിൽ പോപ് ഗായിക ഷക്കീറയും ശുഭയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടു. അതിന് മറുപടിയായി ഇന്ത്യൻ ടിക്ടോക് താരത്തിനൊപ്പമുള്ള ഒരു ഡ്യുയറ്റ് ഷോർട്ട് വിഡിയോയും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വീഡിയോയിൽ ശുഭയുടെ പിസ്സ ഒാർഡറിങ് വരികൾക്ക് അതേ ഇൗണത്തിൽ മറുപടി പറയുകയാണ് ഷക്കീറ. എന്തായാലും രണ്ടുപേരുടെയും ടിക്ടോക് കൊളാബ് ഏറ്റെടുത്തിരിക്കുകയാണ് നെറ്റിസൺസ്.
ബാഴ്സലോണയുടെ പ്രതിരോധ താരം ജെറാർഡ് പിക്വെയുടെ ഭാര്യ കൂടിയായ ഷക്കീറ ഫുട്ബാൾ ലോകകപ്പ് സോങ്ങായ 'വക്കാ വക്കാ'യിലൂടെയാണ് ഇന്ത്യക്കാർക്ക് സുപരിചിതയാകുന്നത്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള കൊളംബിയൻ ഗായികക്കൊപ്പം ടിക്ടോക് വിഡിയോ ചെയ്യാൻ സാധിച്ചതിലുള്ള ആവേശത്തിലാണ് ശുഭ.
ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ശുഭയും ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഗായികയാണ്. യൂട്യൂബിലും സ്പോട്ടിഫൈയിലും ആപ്പിൾ മ്യൂസിക്കിലുമെല്ലാം ശുഭയുടെ പാട്ടുകൾ ഇപ്പോൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.