നന്നാക്കുന്നതിനിടെ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് കടയുടമ -വിഡിയോ

മൊബൈൽഫോൺ പൊട്ടത്തെറിച്ച് അപകടങ്ങളുണ്ടാവുന്ന നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. നന്നാക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കടയുടമ ബാറ്ററി ഊരിമാറ്റുന്നതും നിമിഷങ്ങൾക്കം പൊട്ടിത്തെറിക്കുന്നതും വിഡിയോയിലുണ്ട്.

ഉത്തർപ്രദേശിലെ ലളിത് പൂരിലാണ് സംഭവം. ചാർജിങ് തകരാറിനെ തുടർന്ന് ലളിത്പൂരിലെ മൊബൈൽ കടയിൽ ഫോണുമായി എത്തിയതായിരുന്നു യുവാവ്. നന്നാക്കുന്നതിനാ‍യി കടയുടമ ബാറ്ററി ഊരിമാറ്റി നിമിഷങ്ങൾക്കുള്ളിൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. കടയുടമയും കടയിലുണ്ടായിരുന്ന മറ്റ് ആളുകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

Tags:    
News Summary - Shopkeeper, Customers Escape Unhurt As Mobile Phone Explodes During Repair in UP's Lalitpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.