വിദ്യാർത്ഥികൾ ക്ലാസ് ഒഴിവാക്കി വിശ്രമമുറികളിലും ബാത്ത്റൂമുകളിലും സമയം ചിലവഴിക്കുന്ന പ്രവണതയില്ലാതാക്കുന്നതിനായി മുന്നറിയിപ്പ് നൽകികൊണ്ടുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ബാത്ത്റൂമിൽ കാമറയുണ്ടെന്നും വിദ്യാർത്ഥികൾ കൂടുതൽ നേരം ബാത്ത്‍റൂമിൽ ചെലവഴിക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെ ചെയ്താൽ പിഴ ഒടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന ഒരു നോട്ടീസിന്‍റെ ചിത്രമാണ് വിദ്യാർത്ഥി റെഡ്ഡിറ്റിൽ പങ്കുവച്ചത്. ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോഗിക്കുക, പുറത്ത് പോവുക എന്നാണ് നോട്ടീസിൽ പറയുന്നത്. ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു എന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ബാത്ത്റൂമുകൾക്കുള്ളിൽ കാമറകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഈ പോസ്റ്റ് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പോസ്റ്റ് വൈറലായതോടെ വിദ്യാർത്ഥികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതിനെ കുറിച്ച് ആശങ്കയുയർന്നു.
ചിലർ തങ്ങൾക്കിഷ്ടപ്പെടുന്ന അത്രയും നേരം ബാത്ത്‍റൂമിൽ ചെലവഴിക്കും എന്നാണ് പോസ്റ്റിന് ചിലർ മറുപടിയെഴുതിയത്. അതേസമയം ഇതിലെ നിയമവശം കൂടി ചിലർ ഓർമ്മപ്പെടുത്തി. ബാത്ത്റൂമിൽ കാമറ വയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.