ന്യൂഡല്‍ഹി: ട്രെയിനിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഝാര്‍ഖണ്ഡില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന വാസ്‌കോ-ഡ-ഗാമ പ്രതിവാര എക്സ്പ്രസ് ട്രെയിനിലെ എ.സി 2- ടയര്‍ കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തിങ്കളാഴ്ചയായിരുന്നു സംഭവം. എ.സി 2-ടയര്‍ കോച്ചിലെ ലോവര്‍ ബെര്‍ത്തിന്റെ കര്‍ട്ടനുകള്‍ക്ക് സമീപമാണ് പാമ്പിനെ കണ്ടത്. തന്റെ മാതാപിതാക്കള്‍ ഈ കോച്ചില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ഉടന്‍ തന്നെ ഇടപെടണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ട് അങ്കിത് കുമാര്‍ സിന്‍ഹ എന്നയാളാണ് എക്‌സിൽ വിഡിയോ പങ്കുവെച്ചത്.
തുടർന്ന് റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. റെയിൽവേ ജീവനക്കാരും യാത്രക്കാരനും ചേര്‍ന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. അടിയന്തര പരിഹാരത്തിനായി വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതായി റെയില്‍വേ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിന്‍റെ എ.സി കോച്ചിൽ പാമ്പിനെ കണ്ടെത്തിയിരുന്നത്. ഇതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.