ഗുവാഹത്തി: നിലകിട്ടാതെ മുങ്ങാൻ തുടങ്ങുേമ്പാൾ ഏതും വമ്പനും ഒന്നു വിറയ്ക്കും. അത്തരത്തിൽ പേടിച്ചരണ്ട ഒരു പുള്ളിപുലിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
അസമിലെ കാമ്രൂപ് ജില്ലയിൽ ഒരു ഗ്രാമത്തിലെ കിണറ്റിൽ അടുത്തിടെ ഒരു പുള്ളിപ്പുലി വീഴുകയായിരുന്നു. വനംവകുപ്പിെൻറയും രക്ഷപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ പുലിയെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് കാട്ടിലേക്കയച്ചു.
എന്നാൽ, കിണറ്റിൽ വീണ പുലിയുടെ ഒരു ചിത്രം വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കിണറ്റിലെ ചളിവെള്ളത്തിൽ പൊങ്ങി കിടക്കാൻ ശ്രമിക്കുന്ന പുലിയുടേതാണ് ചിത്രം.
അത്യധികം പരിഭ്രാന്തനാണ് പുലി. മുഖം മാത്രമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. അതിൽ തിളങ്ങുന്ന രണ്ടു കണ്ണുകളും. ഭീകരതക്കൊപ്പം നിസ്സഹായതയും ആ കണ്ണുകളിലൂടെ കാണാൻ കഴിയും.
ട്വിറ്ററിലൂടെ ഐ.എഫ്.എസ് ഒാഫിസർമാരാണ് ആദ്യം ചിത്രം പങ്കുവെച്ചത്. തുടർന്ന് സമൂഹമാധ്യമങ്ങൾ മുഴുവൻ ചിത്രം ഏറ്റെടുക്കുകയായിരുന്നു. പുലി തന്നെ രക്ഷപ്പെടുത്താൻ അഭ്യർഥിക്കുന്നതാണ് ചിത്രത്തിലെന്നായിരുന്നു മിക്കവരുടെയും പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.