പുതിയ റെേക്കാഡുമായി ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങവെ മരിച്ച ബൈക്ക് സ്റ്റണ്ട്മാൻ അലക്സ് ഹാർവില്ലിന്റെ അപകട വിഡിയോ പുറത്ത്. പരിശീലനത്തിനിടെയുണ്ടായ അപകടത്തിലൂടെ അപ്രതീക്ഷിതമായിരുന്നു 28കാരന്‍റെ വിയോഗം.
ഗിന്നസ് ലോക റെക്കോഡ് തകർക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന അലക്സിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം തേടിയെത്തിയത്. വാഷിങ്ടണിലെ മോസസ് േലക്ക് എയർഷോക്കിടെയായിരുന്നു അപകടം.
നിലവിലെ റെക്കോർഡ് ഉയരമായ 351 അടി മടികടക്കാനായിരുന്നു അലക്സിന്റെ ശ്രമം. എന്നാൽ പരിശീലനത്തിനിടെ ബൈക്കിൽ ദൂരം മറികടക്കാൻ സാധിക്കാതെ വരികയും ബൈക്കിൽനിന്ന് താഴേക്ക് വീഴുകയുമായിരുന്നു. പിന്നീട് മരണവും സ്ഥിരീകരിച്ചതായി കൗണ്ടി കോറോണേസ് ഓഫിസ് അറിയിച്ചു. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
നിലവിൽ ഹാർവിൽ ചെളിയിൽനിന്ന് ചെളിയിലേക്കുള്ള ഏറ്റവും വലിയ മോട്ടോർസൈക്കിൾ റാംപ് ജമ്പിൽ ഗിന്നസ് റെക്കോർഡിന് ഉടമയാണ്. 297 അടിയാണ് അദ്ദേഹം 2017ൽ മറികടന്നത്. ഭാര്യയും അഞ്ചുവയസായ കുട്ടിയും നവജാത ശിശുവുമാണ് അലക്സിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.