തായ്പെയ്: പ്രിയപ്പെട്ട ഇന്ത്യൻ വിഭവത്തിെൻറ ചിത്രം പങ്കുവെച്ച് തായ്വാൻ പ്രസിഡൻറ് സായ് ഇങ് വെൻ. നിരവധി ഇന്ത്യൻ റസ്റ്ററൻറുകളുള്ളതിനാലും ഇന്ത്യൻ ഭക്ഷണം ആസ്വദിക്കാൻ സാധിക്കുന്നതിനാലും തായ്വാൻ ഭാഗ്യവാനാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
ചന മസാലയുടെയും നാനിെൻറയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സായ് ഇങ് വെന്നിെൻറ കുറിപ്പ്. കൂടാതെ തനിക്ക് ചായയോടാണ് ഏറ്റവും കൂടുതൽ സ്നേഹമെന്നും അവർ പറഞ്ഞു. ഉൗർജ്ജസ്വലവും വൈവിധ്യപൂർണ്ണവും വർണ്ണാഭമായതാണ് ഇന്ത്യയെന്നും അവർ കുറിച്ചു.
'നിരവധി ഇന്ത്യൻ റസ്റ്ററൻറുകളുടെ തറവാടാകാൻ തായ്വാന് ഭാഗ്യം ലഭിച്ചു. തായ്വാനീസ് ജനത അവ ഇഷ്ടപ്പെടുന്നു. ഞാൻ എല്ലായ്പ്പോയും ചന മസാലയും നാനും തേടിപ്പോകുന്നു. ചായ എന്നെ ഇന്ത്യൻ യാത്രകളുടെ ഒാർമകളിലേക്ക് മടക്കികൊണ്ടുപോകും. നിരവധി ഒാർമകളുള്ള ഉൗർജ്ജസ്വലവും വർണാഭവും വൈവിധ്യവുമുള്ള രാജ്യം. നിങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണം ഏതാണ്?.' -തായ്വാൻ പ്രസിഡൻറ് ട്വീറ്റ് ചെയ്തു.
പോസ്റ്റിന് താഴെ നിരവധിപേർ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണത്തിെൻറ ചിത്രം പങ്കുവെച്ച് രംഗത്തെത്തി. പ്രിയപ്പെട്ട പ്രസിഡൻറ് ഇന്ത്യൻ ഭക്ഷണങ്ങളിലെ വൈവിധ്യം എണ്ണാൻ കഴിയില്ലെന്നായിരുന്നു അതിലൊരു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.