ന്യൂഡൽഹി: അയ്യോ പാമ്പ്.... എന്ന് കേൾക്കുമ്പോൾ തന്നെ ഞെട്ടുന്നവരാണ് പലരും. യാത്ര മധ്യേ മുന്നിൽ പാമ്പിനെ കണ്ടാൽ ആ വഴി പിന്നീട് പോകാൻ മടിക്കും. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ നാല് യുവാക്കളുടെ ധീരതയും മാനുഷിക മൂല്യവുമാണ് എടുത്തു കാണിക്കുന്നത്.
നിറയെ വെള്ളമുള്ള കിണറ്റിൽ വീണ മുർഖൻ പാമ്പിനെ രക്ഷിക്കാനുള്ള യുവാക്കളുെട പരിശ്രമവും ഒടുവിൽ അത് ലക്ഷ്യം കാണുന്നതുമാണ് വിഡിയോ.
ആദ്യം യുവാക്കളിൽ ഒരാൾ കിണറ്റിലേക്ക് ചാടുകയും കിണറിനു നടുവിലായിരുന്ന പാമ്പിനു നേരെ വെള്ളം തെറിപ്പിച്ച് കിണറിന്‍റെ ഓരത്തേക്ക് എത്തിക്കുകയും ചെയ്തു. ഈ സമയം മറ്റൊരാൾ കിണറിന്‍റെ വശത്ത് ഘടിപ്പിച്ച കമ്പിയിൽ പിടിച്ച് കിണറ്റിലിറങ്ങി. ശേഷം പാമ്പിനെ വാലിൽ തൂക്കിയെടുത്ത് കിണറ്റിൽ തന്‍റെ തൊട്ടു മുകളിലായി നിൽക്കുന്നയാൾക്ക് കൈമാറി. ഇയാൾ ഏറ്റവും മുകളിലായി കിണറിന് പുറത്ത് നിൽക്കുന്ന നാലാമന് പാമ്പിനെ കൈമാറുകയുമായിരുന്നു.
ഐ.ആർ.എസുകാരനായ നവീദ് ട്രമ്പോ എന്നയാൾ ട്വിറ്ററിലിട്ട വിഡിയോ നിരവധി പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.