തന്‍റെ നഖങ്ങൾ വെട്ടിമാറ്റുേമ്പാൾ അയന്ന വില്യംസ് കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു. താൻ 30 വർഷം കൊണ്ട് നീട്ടിവളർത്തിയ കൈവിരലിലെ നഖങ്ങൾ ശരീരത്തിൽനിന്ന് വീട്ടുേപാകുേമ്പാൾ അവർക്കെങ്ങനെ കരയാതിരിക്കാനാവും.
ലോകത്തിലെ ഏറ്റവും നീളമുള്ള നഖങ്ങൾ എന്ന ഗിന്നസ് റെക്കോർഡ് കഴിഞ്ഞദിവസം വരെ അയന്നക്കായിരുന്നു. 2017ലാണ് ഇവർ റെക്കോർഡ് മറകടന്നത്. അന്ന് അവയുടെ നീളം 19 അടിയും 10.9 ഇഞ്ചുമായിരുന്നു. ഈ നഖങ്ങൾ മനോഹരമാക്കാൻ രണ്ട് കുപ്പി നെയിൽ പോളിഷ് വേണമായിരുന്നു.
കഴിഞ്ഞദിവസം ഈ നഖങ്ങൾ മുറിക്കുേമ്പാൾ അവയുടെ നീളം 24 അടി 0.7 ഇഞ്ചായിരുന്നു. ഡെർമറ്റോളജി വിഭാഗം ഡോക്ടർ ആലിസൺ റീഡിംഗർ ഇലക്ട്രിക് റോട്ടറി ഉപകരണം ഉപയോഗിച്ചാണ് ഇവ മുറിച്ചുമാറ്റിയത്. 1990കളുടെ തുടക്കം മുതലാണ് ഇവർ കൈവിരലിലെ നഖം വളർത്താൻ ആരംഭിച്ചത്. അതിനുശേഷം കഴിഞ്ഞദിവസമാണ് ആദ്യമായി ഇവ വെട്ടുന്നത്.
ടെക്സസിലെ ഹ്യൂസ്റ്റൺ നിവാസിയാണ് അയന്ന വില്യംസ്. കൂടുതൽ നഖപ്രേമികളെ ഗിന്നസ് വേൾഡ് റെക്കോർഡിനായി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തന്‍റെ നഖങ്ങൾ ഒഴിവാക്കിയതെന്ന് അയന്ന പറയുന്നു.
അതേസമയം, ലോകത്തിലെ ഏറ്റവും നീളമേറിയ നഖമുണ്ടായിരുന്നത് യു.എസിലെ യൂട്ടയിൽ നിന്നുള്ള ലീ റെഡ്മണ്ടിന്‍റിനായിരുന്നു. 28 അടിയായിരുന്നു ഗിന്നസ് റെക്കോർഡ് നേടുേമ്പാഴുള്ള നീളം. നിർഭാഗ്യവശാൽ 2009ലുണ്ടായ വാഹനാപകടത്തിൽ റെഡ്മണ്ടിന് നഖങ്ങൾ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.