അൽപം തടിച്ച പൂച്ച പോലും 'സുല്ലിടുന്ന' ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കള്ളൻ

അൽപം തടിച്ച പൂച്ചക്കുപോലും കയറാൻ ബുദ്ധിമുട്ടായ ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി ഒരു കള്ളൻ. തെളിവെടുപ്പിനിടെ തന്റെ മോഡ് ഓഫ് ഓപറേഷൻ' കാണിച്ചുകൊടുക്കുന്ന കള്ളന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിദേശത്ത് എവിടെയോ നടന്ന തെളിവെടുപ്പിന്റെ വീഡിയോ റുപിൻ ശർമ്മ ഐ.പി.എസ് ആണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.


പൊലീസുദ്യോഗസ്ഥൻ വിലങ്ങഴിക്കുന്നതിലാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് കള്ളൻ ജനലഴിക്കുള്ളിലൂടെ വീടിനുള്ളിൽ കടക്കാൻ ശ്രമിക്കുകയാണ്. അത്രയും ചെറിയ അഴിക്കുള്ളിലൂടെ കടക്കില്ലെന്ന് കരുതുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കള്ളൻ നൂഴ്ന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്.

അത്ഭുതം പ്രകടിപ്പിച്ചുള്ള കമന്റുകൾക്ക് പുറമേ 'ഇത് നമ്മൾ വൈറലാക്കരുതെന്നാണ് എനിക്ക് തോന്നത്' എന്നതുപോലുള്ള കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. 

Tags:    
News Summary - Thief shows how he broke into house through a barred window

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.