മുംബൈ: മോഷ്ടിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്തവരാണ് കള്ളന്മാർ. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ സാംഗ്ലിയിലുണ്ടായ എ.ടി.എം കവർച്ച.
ഞായറാഴ്ച സാംഗ്ലിയിലെ എ.ടി.എമ്മിലാണ് വിചിത്രവും ഭയാനകവുമായ മോഷണ ശ്രമം നടന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എ.ടി.എം കൗണ്ടറും മെഷീനും തകർത്താണ് സംഘം മോഷണം നടത്തിയത്. എം.ടി.എമ്മിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ലോക പ്രശസ്ത വെബ്സീരീസായ മണി ഹീസ്റ്റുമായാണ് കവർച്ചയെ ചിലർ താരതമ്യപ്പെടുത്തുന്നത്. 'മണി ഹീസ്റ്റ് 2023' എന്നാണ് വീഡിയോക്ക് താഴെ ചില കമന്‍റുകൾ. ക്രിപ്റ്റോ മൈനിങിന്‍റെ കാലത്തെ എ.ടി.എം മൈനിങ് എന്നാണ് മറ്റൊരു കമന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.