പരസ്പരം ചെരുപ്പെറിഞ്ഞ് സന്തോഷിക്കാൻ കഴിയുമോ? ഇവിടെ ഹോളി ആഘോഷിക്കുന്നത് ഇങ്ങനെയാണ്...

ഹോളി ആഘോഷിക്കാൻ ഒരു വഴി മാത്രമേയുള്ളൂ എന്ന് ആരും പറയില്ല. മുൻപ് മുഖത്ത് ചായം പൂശുന്നത് മാത്രമായിരുന്നു ആഘോഷമെങ്കിൽ ഈയിടെയായി ഹോളി ആഘോഷിക്കാൻ വിവിധ തരം മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രെൻഡിങ്ങായ വിഡിയോയിൽ ആളുകൾ പരസ്പരം എറിയുന്നത് ചെരിപ്പുകളാണ്. ബിഹാറിലെ പറ്റ്നയിലാണ് സംഭവം. ആഴം കുറഞ്ഞ കുളത്തിൽ രണ്ടും സംഘം ആളുകൾ നിലയുറപ്പിച്ച് പരസ്പരം എറിയുന്നത് ചെരിപ്പുകളാണ്. ഒരു മിനിറ്റ് 29 സെക്കന്‍റ് ഉള്ള വിഡിയോയിൽ ചെരിപ്പുകൾ തലങ്ങും വിലങ്ങും പറന്നുനടക്കുകയാണ്.

ചെരിപ്പേറിൽ നിന്ന് രക്ഷ തേടി അകലേക്ക് മാറിപ്പോകുന്നതു വിഡിയോയയിൽ കാണാം. 



Tags:    
News Summary - This is how Holi is celebrated here ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.