ബാഹുബലി സ്റ്റൈലിൽ ആനപ്പുറത്ത് കയറി പാപ്പാന്‍, വീഡിയോ വൈറൽ

ഇന്ത്യന്‍ സിനിമാചരിത്രത്തിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ചവയായിരുന്നു ബാഹുബലി സിനിമയുടെ രണ്ട് ഭാഗങ്ങൾ. ഇപ്പോഴും ഓർത്തെടുക്കാവുന്ന വിധത്തിൽ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നവയായിരുന്ന ഈ സിനിമയിലെ മിക്ക സീനുകളും. ഇത്തരത്തിൽ നമുടെ പഴയ ബാഹുബലി ഓർമ്മകളിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഐ.പി.എസ് ഓഫീസറായ ദിപാൻഷു കബ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത 20 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ബാഹുബലി സ്റ്റെയിലിൽ ഒരു പാപ്പാൻ ആനപ്പുറത്ത് കയറുന്നതാണ് കാണിക്കുന്നത്. 'ബാഹുബലി 2 ലെ പ്രഭാസിന്‍റെ കഥാപാത്രത്തെ പോലെയാണ് ഈ പാപ്പാന്‍ ചെയ്യുന്നത്' എന്ന അടിക്കുറിപ്പോടെയാണ് കബ്ര വിഡിയോ പങ്കുവെച്ചത്.

ഇതിനകം തന്നെ വിഡിയോ 35000ത്തിലധികം പേർ കണ്ടിട്ടുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹ ബന്ധമാണ് വിഡിയോയിലൂടെ കാണാനാകുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - This video of a mahout climbing on an elephant Baahubali style is going viral. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.