ഗ്യാസ്​ സിലിണ്ടർ കയറ്റിയ ട്രക്ക്​ ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങി; പിന്നെ സംഭവിച്ചത്​ ഇതാണ്​

ഗ്യാസ്​ സിലിണ്ടറുകൾ കയറ്റിയ ട്രക്ക്​ ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബ്രസീൽ മിനാസ്​ ജിറൈസിലെ ഇബിറൈയിലുള്ള സംഭരണ കേന്ദ്രത്തിന്‍റെ ഗേറ്റ്​ കടന്നും റോഡിലേക്ക്​ നീങ്ങുന്ന ട്രക്ക്​ എതിർവശത്തുള്ള മലഞ്ചെരുവിലേക്ക്​ മറിയും മുമ്പ്​ നിർത്താൻ കഴിഞ്ഞതുകൊണ്ട്​ വൻ ദുരന്തവും ഒഴിവായി.

ട്രക്കിൽ ഗ്യാസ്​ സിലിണ്ടറുകൾ കയറ്റുന്നതിന്​ വേണ്ടി ഡ്രൈവർ ഇറങ്ങി നിൽക്കു​േമ്പാളാണ്​ വണ്ടി മുന്നോട്ടുനീങ്ങുന്നത്​. മുന്നിൽ നിന്ന്​ തടയാൻ ശ്രമിക്കുന്ന ഡ്രൈവറെ തൊട്ടുരുമ്മിയാണ്​ വണ്ടി ഉരുളുന്നത്​. എന്നാൽ, സമയോചിതമായി ഇടപെട്ട ഡ്രൈവർ പിന്നാലെ ഓടി ഡോർ തുറന്ന്​ ട്രക്കിനുള്ളിൽ കയറി നിർത്തുന്നതും വിഡിയോയിൽ കാണാം. ട്രക്ക്​ തനിയെ റോഡിലേക്ക്​ നീങ്ങിയപ്പോൾ ഏ​െതങ്കിലും വാഹനങ്ങൾ വന്നിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. ഇതൊഴിവാക്കിയ ഡ്രൈവറെ അഭിനന്ദിച്ച്​ നിരവധി പേരാണ്​ രംഗത്തെത്തിയത്​.

Full View

Tags:    
News Summary - Truck starts rolling away without driver in Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.