യൂനുസ്​ ഖാനോടൊപ്പം ക്രിക്കറ്റ്​ കളിച്ച്​ വനിതാ ​ഡോക്ടർ; വൈറലായി വിഡിയോ

നമ്മുടെ ആരാധനാപാത്രങ്ങളായ സ്‌പോർട്‌സ് താരങ്ങളെ കാണാനും അവരുമായി കളിക്കാനുമുള്ള അവസരം ലഭിച്ചാൽ അത്​ ഏറെ സന്തോഷകരമായിരിക്കും അല്ലേ. അത്തരമൊരു അവസരം ലഭിച്ച ഡോക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. യു.കെയിൽ താമസിക്കുന്ന സമാറ അഫ്‌സൽ എന്ന വനിതാ ഡോക്​റാണ്​ വൈറൽ വിഡിയോയിലെ താരം. പാകിസ്ഥാൻ ക്രിക്കറ്റ് താരം യൂനുസ് ഖാനോടൊപ്പം ക്രിക്കറ്റ് കളിക്കാനാണ്​ സമാറക്ക്​ അവസരം ലഭിച്ചത്​.

അത്ര സാധാരണക്കാരിയല്ല ഡോ: സമാറ ഖാൻ. ഇംഗ്ലീഷ് കൗണ്ടി ടീമായ വാർവിക്​ക്ഷെയറിന് വേണ്ടി കളിച്ചിരുന്ന ഇവർ കമന്റേറ്ററും പരിശീലകയുമാണ്. സൽവാർ കമീസ് ധരിച്ച് സ്വന്തം വീടിന്റെ മുറ്റത്താണ്​ സമാറയും യൂനുസ്​ ഖാനും ക്രിക്കറ്റ്​ കളിച്ചത്​. യൂനുസ് ഖാന്റെ ബൗളിങിനെ നേരിടുന്ന സമാറയെ വിഡിയോയിൽ കാണാം.

‘ക്രിക്കറ്റ്​ ലോകം സൃഷ്ടിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളുമായി എന്റെ സൽവാർ കമീസിൽ പൂന്തോട്ടത്തിൽ ക്രിക്കറ്റ് കളിക്കുന്നത് സ്വപ്നസാഫല്യമാണ്​’-​സമാറ ട്വിറ്ററിൽ കുറിച്ചു. 2017-ൽ വിരമിച്ച യൂനുസ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ്​. ട്വീറ്റിന്​​ ഒരു മില്യനിലധികം വ്യൂസും ആയിരക്കണക്കിന്​ കമന്‍റുകളും ലഭിച്ചിട്ടുണ്ട്​.


Tags:    
News Summary - UK doctor in salwar kameez plays cricket with Pakistan's Younus Khan - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.