യു.പി പൊലീസ്​ ഉദ്യോഗസ്​ഥൻ രണ്ട​ുപേരെ വെടിവെച്ച്​ കൊല്ലുന്ന വിഡിയോക്ക്​ പിന്നിലെ സത്യം ഇതാണ്​

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു പോലീസ്​ ഉദ്യോഗസ്​ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച്​ ​െകാല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അതിന്​ പിന്നിലെ യഥാർഥ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്​ യു.പി പൊലീസിലെ ഫാക്​ട്​ ചെക്ക് ​ടീം. അത്​ ഒരു വെബ്​സീരീസിന്‍റെ ചിത്രീകരണത്തിന്‍റെ വിഡ​ിയോ ആണെന്ന്​ യു.പി ആന്‍റി ടെററിസം സ്​ക്വാഡ്​ എ.എസ്​.പി രാഹുൽ ശ്രീവാസ്​തവ്​ വ്യക്​തമാക്കി. സമൂഹ മാധ്യമങ്ങളിൽ യു.പി ​െപാലീസിനെതിരായി പ്രതിഷേധമുയർന്ന സാഹചര്യത്തിലും സംഭവത്തിന്‍റെ നിജസ്​ഥിതി ചോദിച്ച്​ ഒരുപാട്​ അന്വേഷണങ്ങൾ വന്ന പശ്​ചാത്തലത്തിലുമാണ്​ പൊലീസ്​ വിശദീകരണവുമായി രംഗത്തെത്തിയത്​.

ഹരിയാനയിലെ കർണാലിലെ 'ഫ്രണ്ട്​സ്​ കഫേ' എന്ന റസ്​റ്റോറന്‍റിന്​ മുന്നിലാണ്​ വെബ്​സീരീസിന്‍റെ ചിത്രീകരണം നടന്നത്​്. ഇക്കാര്യം കഫേ മാനേജർ സ്​ഥിരീകരിച്ചിട്ടുമുണ്ട്​. യു.പി പൊലീസ്​ ഉദ്യോഗസ്​ഥൻ വാക്കുതർക്കത്തിനിടെ ഒരു യുവാവി​െന തള്ളുന്നതും പോയന്‍റ്​ ബ്ലാങ്ക്​ റേഞ്ചിൽ നിന്ന്​ വെടിവെക്കുന്നതുമാണ്​ വിഡിയോയിലുള്ളത്​. വെടിയേറ്റ്​ വീഴുന്ന യുവാവിനരികിലേക്ക്​ എത്തുന്ന യുവതി അലമുറയിടുന്നതും പൊലീസ്​ ഉദ്യോഗസ്​ഥനുനേരെ കയർക്കുന്നതും ഇതിൽ കുപിതനായി പൊലീസുകാരൻ യുവതിയെയും വെടിവെച്ച്​ കൊല്ലുന്നതും കാണാം. രാഹുൽ ശ്രീവാസ്​തവയുടെ ട്വീറ്റും ഉടൻ തന്നെ വൈറലായി.

ആളുകളെ ആശയക്കുഴപ്പത്തിലാക്കി ഇത്തരം ചിത്രീകരണ വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്​ വിഡിയോക്ക്​ താ​െഴ നിരവധി പേർ കമന്‍റ്​ ചെയ്​തു. പൊലീസിന്‍റെ പ്രതിച്​ഛായ തകർക്കുന്ന ഇത്തരം വെബ്​സീരീസുകൾ നിരോധിക്കണമെന്ന്​ അഭി​പ്രായപ്പെട്ടവരുമുണ്ട്​. 

Tags:    
News Summary - UP cop's double murder video-Fact-check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.