പുലിയെ പിടിക്കാൻ കൂടുവെച്ചു; കുടുങ്ങിയത് കൂട്ടിലെ കോഴിയെ മോഷ്ടിക്കാനെത്തിയയാൾ

കാടിറങ്ങുന്ന പുലിയെ പിടിക്കാൻ വനംവകുപ്പ് കെണിയൊരുക്കുന്നതും അവയെ പിടികൂടുന്നതുന്നതുമായ വാർത്തകൾ നാം കേൾക്കാറുണ്ട്. എന്നാൽ പുലിയെ പിടിക്കാനായി ഒരുക്കിയ കെണിയിൽ മനുഷ്യൻ കുടുങ്ങിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം.

പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച വലിയ കൂട്ടിലാണ് പ്രദേശവാസിയായ ഒരാൾ കുടുങ്ങിയത്. പ്രദേശത്ത് പുലിയിറങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടുന്നതിനായി വനംവകുപ്പ് വലിയ ഇരുമ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. പുലിയെ കൂട്ടിലേക്ക് ആകർഷിക്കുന്നതിനായി പൂവൻകോഴിയെയും കൂട്ടിലിട്ടിരുന്നു.

എന്നാൽ, പ്രദേശവാസിയായ ഒരാൾ കൂട്ടിലെ കോഴിയെ മോഷ്ടിക്കാൻ ശ്രമം നടത്തുകയായിരുന്നു. ഇയാൾ കൂട്ടിലേക്ക് കയറിയ ഉടൻ കൂട് അടഞ്ഞു. ഇതോടെ ഇയാൾ സഹായത്തിനായി ശബ്ദം വെച്ചു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇയാളെ കൂടിന് പുറത്തിറക്കി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടിലകപ്പെട്ട ഒരാൾ സഹായത്തിനായി അഭ്യർഥിക്കുന്നതും കൂടിനു ചുറ്റും ആളുകൾ കൂടിയിരിക്കുന്നതും വിഡിയോയിൽ കാണാം. 

Tags:    
News Summary - UP Man Stuck In Cage Meant For Leopard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.