കോവിഡ് മഹാമാരി നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന നിരവധി പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വരുൺ ഗാന്ധി പങ്കുവെച്ച വിഡിയോ ആണ് ഏറ്റവും ഒടുവിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ജിം പരിശീലകൻ ഇരുന്ന ഇരുപ്പിൽ ഹൃദയാഘാതം വന്ന് മരിക്കുന്നതാണ് വിഡിയോയിൽ. ഇത്തരം മരണങ്ങൾ വർധിക്കുകയാണെന്നും മുൻകരുതലെടുക്കണമെന്നും വിഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
യുവാക്കളിൽ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുകയാണ്. നമ്മുടെ ശരീരത്തെ എത്രത്തോളം കോവിഡ് മഹാമാരി ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനായി ഗവേഷണം നടത്തേണ്ടതുണ്ട്. ഗുരുതരമായി കോവിഡ് ബാധിച്ചവർക്ക് സൗജന്യ ടെസ്റ്റുകളും മറ്റ് പരിശോധനകളും നടത്താൻ സൗകര്യം ഒരുക്കേണ്ടതുണ്ട്. - വിഡിയോ പങ്കുവെച്ച് വരുൺഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.