നടുറോഡിൽ 'തൽസമയം'- കാർ തട്ടിയെന്നാരോപിച്ച്​ ടാക്​സി ഡ്രൈവറെ പൊതിരെ തല്ലി യുവതി; വീഡിയോ വൈറൽ

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ലഖ്​നോ നഗരത്തിൽ ടാക്‌സി ഡ്രൈവറെ നടുറോഡില്‍വെച്ച് യുവതി പൊതിരെ തല്ലുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ലഖ്​നോയിലെ അവാദ് ക്രോസിങിൽ നിന്ന്​ ചിത്രീകരിച്ചതാണ്​ വീഡിയോ. തന്നെ കാര്‍ തട്ടിയെന്നാരോപിച്ചാണ് യുവതി ഡ്രൈവറുടെ കരണത്ത്​ തുടരെ തുടരെ അടിക്കുന്നത്​. അതേസമയം, എന്നാണ്​ ഈ വീഡിയോ ചിത്രീകരിച്ചത്​ എന്ന്​ വ്യക്​തമല്ല.

യുവതി ഡ്രൈവറെ തല്ലു​​േമ്പാൾ പ്രശ്‌നത്തില്‍ ഇടപെടാൻ ട്രാഫിക്​ പൊലീസുകാരൻ ശ്രമിക്കുന്നുണ്ട്​. പക്ഷേ, ഇതെല്ലാം അവഗണിച്ച്​ യുവതി തല്ല്​ തുടരുകയാണ്​. പ്രശ്​നം പരിഹരിക്കാൻ ശ്രമിച്ച മറ്റൊരാളോട്​ താൻ ആരാണെന്ന്​ ചോദിച്ച്​ യുവതി അടിക്കാൻ ശ്രമിക്കുന്നതും അയാൾ തടയുന്നതും വീഡിയോയിൽ കാണാം.

അവാദ് ക്രോസിങിലെ സീബ്രാ ലൈനിൽ വെച്ചാണ്​ യുവതി ഡ്രൈവറെ തല്ലുന്നത്​. ഇതേ തുടർന്ന്​ ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്​തു. മേഘ് അപ്ഡേറ്റ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ പങ്കു​വെക്കപ്പെട്ട വീഡിയോ ഉടൻ വൈറലാകുകയും ചെയ്​തു. കാറുടമടയുടെ 15,000 രൂപയുടെ മൊബൈൽ യുവതി നശിപ്പിച്ചെന്നും താനൊരു നിർധനനാണെന്നും പറയുന്ന ഡ്രൈവർ, സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരോരോടായി വനിത പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്.

തല്ലുന്നതിന്‍റെ കാരണം ചോദിക്കു​​േമ്പാൾ, അയാളുടെ കാര്‍ തന്‍റെ മേല്‍ തട്ടിയെന്നാണ് യുവതി പറയുന്നത്.'ഒരുപാടായി, നിർത്തൂ' എന്ന്​ പറഞ്ഞ്​ മര്‍ദനം തടയാന്‍ എത്തിയ മറ്റൊരാളോടും യുവതി തട്ടിക്കയറുകയും തല്ലുകയും ചെയ്യുന്നത്​ മ​റ്റൊരു വീഡിയോയിൽ കാണാം​. തന്‍റെ ശരീരത്തില്‍ തൊടരുതെന്ന് അയാള്‍ ശബ്ദമുയര്‍ത്തുന്നതും കേൾക്കാം​. യുവതി അയാളുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും തല്ലുകയുമാണ്​. അയാൾ യുവതിയെ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്​.

Tags:    
News Summary - Video of a girl thrashing a cab driver in the middle of a road in Lucknow goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.