ബെയ്ജിങ്: ചൈനയിലെ ഐ ഫോൺ ഫാക്ടറിയിൽ തൊഴിലാളികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളേയും ചൊല്ലിയാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം അധികൃതർ നിഷേധിച്ചു. കോവിഡ് പോസിറ്റീവായ തൊഴിലാളിയെ റിക്രൂട്ട് ചെയ്തതാണ് സംഘർഷങ്ങൾക്ക് കാരണമെന്നും പറയപ്പെടുന്നു. ചൈനയിലെ ഏറ്റവും വലിയ ഐ ഫോൺ ഫാക്ടറിയായ ഷിങ്ഷോയിലാണ് സംഭവം.
തൊഴിലാളികളുമായി ചർച്ച നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പത്രകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.