സ്വന്തം മുഖത്ത് 'ഒപ്ടിക്കൽ ഇല്യൂഷൻ'; മേക്-അപ് കലാകാരിയുടെ ഫേസ് ആർട് വൈറൽ

പ്ടിക്കൽ ഇല്യൂഷനുകൾ പല വിധത്തിലുണ്ട്. നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും സമർത്ഥമായി കബളിപ്പിക്കുന്ന ചിത്രങ്ങളെയോ പ്രതിഭാസങ്ങളെയോ ഒക്കെയാണ് ഒപ്ടിക്കൽ ഇല്യൂഷൻ (മായക്കാഴ്ച) എന്ന് വിളിക്കുക. ഇത്തരം മായക്കാഴ്ചകളിൽ, യാഥാർഥ്യം എന്തെന്ന് കൃത്യമായി തിരിച്ചറിയുക പ്രയാസമാണ്.

അത്തരമൊരു ഒപ്ടിക്കൽ ഇല്യൂഷൻ സ്വന്തം മുഖത്ത് സൃഷ്ടിക്കുകയാണ് മേക്-അപ് കലാകാരിയായ മിമി ചോയ്. കാനഡയിലെ വാൻകൂവറിൽ താമസിക്കുന്ന മിമി ചോയ് മുഖത്ത് ചിത്രങ്ങൾ വരച്ചുള്ള ഫേസ് ആർട്ടിലൂടെ പ്രശസ്തയാണ്.

Full View

ഏറ്റവും ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം പൂർത്തിയാക്കാൻ എട്ട് മണിക്കൂർ സമയമാണെടുത്തത്. അതിന്‍റെ വിഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് മിമിയുടെ ചിത്രങ്ങൾ പങ്കുവെച്ച് ആശ്ചര്യം രേഖപ്പെടുത്തിയിട്ടുള്ളത്. 

Full View

Tags:    
News Summary - viral optical illusion face art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.