അജ്മീർ: വിവാഹചടങ്ങുകൾക്ക് കുതിരപ്പുറത്തേറി ഗമയിൽ എത്തിയതായിരുന്നു വരൻ. മണ്ഡപത്തിൽ ഇറങ്ങാൻ ഒരുങ്ങവേ, സ്വീകരണത്തിന് കുറവുവരുത്തണ്ട എന്നു കരുതി വധുവിന്‍റെ വീട്ടുകാർ പടക്കം പൊട്ടിച്ച് കേങ്കേമമാക്കി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പടക്കംപൊട്ടിയ ശബ്ദം കേട്ട് കുതിര വിരണ്ടു. പുറത്തിരിക്കുന്ന വരനെയും വഹിച്ച് എങ്ങോട്ടെന്നില്ലാതെ കുതിച്ചുപാഞ്ഞു...!
രാജസ്ഥാനിലെ അജ്മീറിലെ രാംപുരയിലാണ് സംഭവം. കൊട്ടുംപാട്ടും കുരവയുമായി വിവാഹാഘോഷം പൊടിപൊടിക്കവേ വരനും സംഘവും സ്ഥലത്തെത്തി. തലയെടുപ്പുള്ള കുതിരപ്പുറത്തായിരുന്നു വരന്‍റെ വരവ്. മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ കാത്തുനിൽക്കുമ്പോഴായിരുന്നു ആരോ പടക്കം പൊട്ടിച്ചത്. ശബ്ദംകേട്ട് ഭയന്ന കുതിര വരനുമായി ഓടിയകലുകയായിരുനു. ചടങ്ങിനെത്തിയവർ പിന്നാലെ ഓടിയെങ്കിലും കുതിരയുടെ ഒപ്പമെത്താനായില്ല. ഒടുവിൽ കാറിലും ബൈക്കിലുമായി പിന്തുടർന്നു.
ഭയന്നുവിറച്ച വരൻ ഇടക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരണപ്പാച്ചിലിനിടെ ഇറങ്ങുന്നത് പന്തിയല്ലെന്ന് മനസ്സിലായതോടെ മുറുെകപ്പിടിച്ചിരുന്നു. അതിനാൽ തെറിച്ചുവീഴാതെ രക്ഷപ്പെട്ടു. നാലുകിലോമീറ്ററോളം ഓടിയാണ് കുതിര നിന്നത്. പിന്നീട് കാറിൽ സുരക്ഷിതമായി കല്യാണമണ്ഡപത്തിലേക്ക് തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.